BREAKING NEWS

നിയന്ത്രണംവിട്ട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓടയിലേക്കു മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, അപകടം കോട്ടയത്ത് പഠിക്കുന്ന അഭിഷേകിനെ കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുന്നതിനിടെ

· · 1 min read
Share: Copied!

കിളിമാനൂർ: കിളിമാനൂരിൽ നിയന്ത്രണംവിട്ട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ നന്ദനത്തിൽ നന്ദന്റെ മക്കളായ അഭി (23), അഭിഷേക് (20) എന്നിവരാണ് മരിച്ചത്. കിളിമാനൂർ നഗരൂർ റോഡിൽ എസ്.എൻ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം.

തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. കോട്ടയത്ത് പഠിക്കുന്ന അഭിഷേകിനെ കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു പുല്ലയിൽ സ്വദേശികളും സഹോദരങ്ങളുമായ അഭിയും അഭിഷേകും. വഴിമധ്യേ ഇവരുടെ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ഓടയിലേക്ക് പതിക്കുകയുമായിരുന്നു.

രണ്ടുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റും.

‘ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം…വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നത്, ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കും’- ഭീഷണിയിറക്കി ട്രംപ്

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026