BREAKING NEWS

‘ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം…വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നത്, ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കും’- ഭീഷണിയിറക്കി ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഹോർമുസ് കടലിടുക്കിനെ മോചിപ്പിക്കാൻ സഖ്യകക്ഷികളോടു സഹായം അഭ്യർത്തിച്ചും ഭീഷണി തുടർന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയടക്കമുള്ള രാജ്യങ്ങളോട് സഹായം ആവർത്തിച്ച ട്രംപ് നാറ്റോ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി.

റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക യുക്രൈനെ സഹായിച്ചതുപോലെ, ഹോർമുസ് കടലിടുക്കിൽ യൂറോപ്പ് സഹായിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ‘പ്രതികരണമില്ലാതിരിക്കുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ നാറ്റോയുടെ ഭാവിക്കത് വളരെ മോശമായിരിക്കും’ ട്രംപ് പറഞ്ഞു. വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നതെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.

അതുപോലെ ചൈന ഇറക്കുമതി ചെയ്യുന്ന 90 ശതമാനം എണ്ണയും ഹോർമുസ് വഴിയാണ് ലഭിക്കുന്നതെന്ന് പറഞ്ഞ ട്രംപ് അവരുടെ സഹായം താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു. ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റുമായുള്ള തന്റെ കൂടിക്കാഴ്ച വൈകാൻ സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ‘ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം’ ട്രംപ് പറഞ്ഞു. ചൈനയും പല യൂറോപ്യൻ രാജ്യങ്ങളും ഗൾഫിൽ നിന്നുള്ള എണ്ണയുടെ ഒഴുക്കിനെ അമേരിക്കയേക്കാൾ കൂടുതൽ ആശ്രയിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2,000 കി.മീ. വരെ ദൂരപരിധി, 700 കി.ഗ്രാം വരെ ഭാരമുള്ള വാർഹെഡ് വഹിക്കാൻ കഴിവ്, എത്ര ഉയരത്തിലും ദിശമാറ്റം നടത്താൻ വിദ​ഗ്ദ്ധൻ!! ഇസ്രായേലിൻ്റെ അയൺ ഡോമിനെ പോലും പറ്റിക്കാൻ കഴിവുള്ള “ഡാൻസിംഗ് മിസൈൽ” മിസൈൽ ആദ്യമായി യുഎസ് സൈനിക താവളങ്ങൾക്കു നേരെ പ്രയോ​ഗിച്ച് ഇറാൻ!! എന്താണ് ഷഹാബ് മിസൈലിന്റെ കുടുംബത്തിലെ തലമൂത്ത കാരണവരായ ഈ ‘സെജ്ജിൽ’?

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026