BREAKING NEWS

വൃ‍ക്ക നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് രോ​ഗിയായ 30 കാരനിൽ നിന്ന് തട്ടിയെടുത്തത് 6 ലക്ഷം, സമാനരീതിയിൽ മറ്റു പേരിൽ നിന്ന് തട്ടിച്ചത് 6.75 ലക്ഷം, പത്ര പരസ്യത്തിന്റെ മറവിൽ വൃക്ക രോ​ഗികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

· · 1 min read
Share: Copied!

ഇരിട്ടി: തങ്ങളുടെ കൈവശം ഡോണറുണ്ടെന്നു വൃക്ക സംഘടിപ്പിച്ച് തരാമെന്നും വിശ്വസിപ്പിച്ച്നിരവധി പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രധാനി അറസ്റ്റിൽ. കീഴ്പ്പള്ളി വീർപ്പാട് വേങ്ങശേരി ഹൗസിൽ വി.എം. നൗഫൽ (32) ആണ് ആറളം പോലീസിന്റെ പിടിയിലായത്. ആയിപ്പുഴ ഫാത്തിമ മൻസിൽ ഷാനിഫിന്റ (30) പരാതിയിലാണ് അറസ്റ്റ്.

രോ​ഗിയായ ഷാനിഫിന്റെ വൃക്ക മാറ്റിവയ്ക്കുന്നതിനു ഡോണറെ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് 2024 ഡിസംബർ മുതൽ കഴിഞ്ഞ ഒക്ടോബർ വരെയുള്ള കാലയളവിൽ 6 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. നിരവധി പേരെ നൗഫൽ ഉൾപ്പെടുന്ന സംഘം തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പ്രതികൾ വൃക്ക ആവശ്യമുണ്ടെന്ന് മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളും മറ്റും കണ്ടാണ് ആളുകളെ ബന്ധപ്പെടുക. വൃക്ക നൽകാൻ തയാറുള്ള ഡോണർ ഉണ്ടെന്ന് അറിയിക്കും. പിന്നാലെ പണം ആവശ്യപ്പെടുകയും ചെയ്യും. മലപ്പുറം തിരൂർ അനന്താവൂരിലെ സി.നബീൽ അഹമ്മദ്, മലപ്പുറം ചമ്രവട്ടം പെരിന്തല്ലൂരിലെ എം.വി.സുലൈമാൻ, പാപ്പിനിശേരി മടക്കരയിലെ ഷുക്കൂർ എന്നിവരിൽ നിന്ന് 5 ലക്ഷം രൂപ വീതവും കണ്ണൂർ പഴയങ്ങാടി എം.കെ.ഹൗസിൽ ഇബ്രാഹിമിൽ നിന്ന് 1.75 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ നിരധി പേർ തട്ടിപ്പിനിരയായതായാണ് വിവരം. പ്രതി നൗഫലിന്റെ ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്. സംഘത്തിലെ മറ്റുള്ളവർക്കായും അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

തൊലിക്കട്ടി അപാരം; സ്വന്തം നേതാക്കള്‍ ജയിലില്‍ പോകുമ്പോള്‍ അതൊന്നും പാര്‍ട്ടിക്ക് തിരിച്ചടിയല്ലെന്ന് പറയാന്‍ എം വി ഗോവിന്ദന് മാത്രമേ കഴിയൂ; ആഞ്ഞടിച്ച് വിഡി സതീശൻ

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026