BREAKING NEWS

70-ാം കേരളപ്പിറവി: 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; ‘മ’യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സ്പെഷ്യൽ ഓഫർ

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാർക്ക് പ്രത്യേക വിലക്കുറവുമായി സപ്ലൈകോ. കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നിന് 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപയുടെ ഇളവ് ലഭിക്കും. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ആനുകൂല്യം. ഇതോടെ ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ 229 രൂപയ്ക്ക് ലഭിക്കും.

കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് പ്രത്യേക ഓഫർ. മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് സപ്ലൈകോ നിലവിൽ നൽകുന്ന വിൽപ്പനവിലയിൽനിന്ന് ഏഴ് ശതമാനം ഇളവ് ലഭിക്കും. നവംബർ ഒന്ന് മുതൽ ഏഴ് വരെ എല്ലാ ഉപഭോക്താക്കൾക്കും ഈ ആനുകൂല്യം ലഭ്യമാണ്.

കേരളപ്പിറവിയുടെ മധുരം വീടുകളിലെത്തിക്കാൻ ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ ഒന്ന് മുതൽ 30 വരെ പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വിലക്കുറവ് ലഭിക്കും. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമെയായിരിക്കും ഈ ഇളവ്.

അതേസമയം, സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദയും റവയും വിപണിയിലിറക്കാൻ സപ്ലൈകോ ഒരുങ്ങുകയാണ്. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയും പുതിയ ബ്രാൻഡഡ് പാക്കിങ്ങിൽ പുനരവതരിപ്പിക്കും.

ഒക്ടോബർ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പുതിയ ഉൽപ്പന്നങ്ങൾ ഔദ്യോഗികമായി വിപണിയിലിറക്കും.

പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ

BREAKING NEWS
പിള്ളേർക്ക് തിരിച്ചുകയറാം; വിസിക്ക് കനത്ത തിരിച്ചടി; കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പുതിയ അന്വേഷണത്തിന് ഉത്തരവ്; ’അടുത്ത അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമായി ഉപയോഗിക്കരുത്’
23 Nov 2026
BREAKING NEWS
സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു: എഐസിസിക്ക് പരാതി നൽകിയ എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; ’സർക്കാരിന് പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം’
23 Nov 2026
BREAKING NEWS
’കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്’; കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
23 Nov 2026
BREAKING NEWS
'നാവിക ഉപരോധത്തെ ഇറാൻ വെല്ലുവിളിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും'?- മാധ്യമപ്രവർത്തകൻ!! "അവരുടെ നാവികസേനയിലെ മറ്റുള്ളവരെപ്പോലെ കടലിന്റെ അടിത്തട്ടിലായിരിക്കും അവരും''... പുതുവർഷത്തിന് ശേഷം കരാറിലെത്തിയില്ലെങ്കിൽ ആക്രമിക്കും- ട്രംപിന്റെ മുന്നറിയിപ്പ്... ഒരേസമയം കരാറുണ്ടാക്കുന്നതിനെ അനുകൂലിച്ചും അതിന്റെ...
23 Nov 2026