BREAKING NEWS

പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ

· · 1 min read
Share: Copied!

കോട്ടയം: മെഡിക്കല്‍ കോളേജിലെ പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം. ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു. തലനാരിഴയ്ക്കാണ് ജീവനക്കാരി രക്ഷപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് അപകടമുണ്ടാകുന്നത്.

കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ഇന്നലെ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന ശുചിമുറിയുടെ ഒരുവശത്ത് ഹോളോബ്രിക്‌സ് ആണ് ഇടിഞ്ഞുവീണത്. ഒരു ജീവനക്കാരില്‍ ശുചിമുറിയിലേക്ക് കയറാന്‍ നില്‍ക്കുകയായിരുന്നു സംഭവം. അത്ഭുതകരമായി ഇവര്‍ രക്ഷപ്പെടുകയും ചെയ്തു.

കഴിഞ്ഞദിവസം ഒഫ്താല്‍മൊളജി വിഭാഗത്തിന്റെ മുകളിലെ സീലിംഗ് അടര്‍ന്നു വീണിരുന്നു. കൂടാതെ മറ്റു പലയിടത്തും സീലിംഗ് തകര്‍ന്നുവീഴുന്ന സാഹചര്യവും ഉണ്ടായി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ കെട്ടിട മേറ്റ് എടുക്കാന്‍ മെഡിക്കല്‍ കോളജ് തയ്യാറായിട്ടില്ല. നിര്‍മ്മാണ കരാര്‍ ഉണ്ടായിരുന്ന കമ്പനിക്ക് അഞ്ചുവര്‍ഷത്തേക്ക് അറ്റകുറ്റപ്പണിയുടെ ചുമതലയും ഉണ്ട്. അതുകൊണ്ടുതന്നെ പ്രശ്‌നം പരിഹരിച്ച ശേഷം മാത്രം കെട്ടിടം ഏറ്റെടുത്താല്‍ മതി എന്ന നിലപാടാണ് മെഡിക്കല്‍ കോളജിനുള്ളത്.

BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026
BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026