BREAKING NEWS

കെസിയുടെ മുഖ്യമന്ത്രി മോഹത്തിന് പണികൊടുത്ത് ജോസഫ് വിഭാ​ഗം!! സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, തീരുമാനം കേരളത്തിലെ ജനവികാരം മാനിച്ചാകണം, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം… ഹൈക്കമാൻഡിനുള്ള സന്ദേശം പരസ്യമാക്കി നേതാക്കൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: അധികാരത്തിൽ തിരിച്ചെത്തിയ യുഡിഎഫിനെ ആര് നയിക്കണമെന്ന ചർച്ചകൾ കോൺഗ്രസിൽ തുടരുമ്പോൾ ഘടകകക്ഷികളും നിലപാട് വ്യക്തമാക്കി. കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതിൽ റിപ്പോർട്ട് നൽകാനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും മുന്നിലാണ് ഘടകകക്ഷികൾ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം എഐസിസി നിരീക്ഷകരെ അറിയിച്ചത്. അതുപോലെ കേരളത്തിൻറെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം വേണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്നും പാർട്ടി വ്യക്തമാക്കി.

അതേസമയം ഹൈക്കമാൻഡിനുള്ള ഈ സന്ദേശം കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള കെസി വേണുഗോപാൽ പക്ഷത്തിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ജോസഫ് ഗ്രൂപ്പിൻറെ നിലപാട് നൽകുന്നത്.

10 വർഷത്തിനു ശേഷം അധികാരം കയ്യിലെത്തി നിൽക്കുമ്പോഴും ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം തീരുമാനിക്കാൻ എഐസിസി നിരീക്ഷകരുടെ നേതൃത്വത്തിൽ നിർണായക ചർച്ചകൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തിനായി കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ കടുംപിടിത്തവുമായി രം​ഗത്തുണ്ട്. എംഎൽഎമാരുടെ പിന്തുണ കെസി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോൾ, കെസി പക്ഷത്തിൻറെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വിഡി പക്ഷവും ആർസി പക്ഷവും പറയുന്നത്.

കെസിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എംഎൽഎമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷവും വാദിക്കുന്നത്. 40 ലധികം പേരുടെ പിന്തുണ എന്ന കെസി പക്ഷത്തിൻറെ കണക്ക് തെറ്റാണെന്ന് വിഡി – ആർസി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വിഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല പക്ഷവും അവകാശപ്പെടുന്നു.

‘ഒരു സീറ്റ് പോയാൽ അങ്ങ് പോട്ടേന്നുവെക്കും, ​ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട’… ‘എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും ​ വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും’- കോൺ​ഗ്രസ് സൈബർ

BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026
BREAKING NEWS
മേശയ്ക്ക് മുകളിലേക്ക് തലയിടിപ്പിച്ചു, നിലത്തേക്ക് തള്ളിയിട്ട് കല്ലും ചെടിച്ചട്ടിയും കൊണ്ട് മുഖത്തും ശരീരത്തും ക്രൂരമായി മർദിച്ചു, കെ ജി വിദ്യാര്‍ത്ഥിനിക്ക് മൂന്നാം ക്ലാസുകാരന്റെ ക്രൂര മര്‍ദനം
31 Oct 2026
BREAKING NEWS
"എന്റെ ഇരയുടെ കുടുംബത്തെക്കുറിച്ചും അവർ അനുഭവിച്ച വേദനയെയും നഷ്ടത്തെയും കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു... ആ രാത്രിക്ക് ശേഷം ഒരു നിമിഷം പോലും വേദനയില്ലാതെ കടന്നുപോയിട്ടില്ല, ശരീരം വേദനിക്കുന്നു, കൈകളും കൈപ്പത്തികളും വേദനിക്കുന്നു, തൊണ്ടയ്ക്കും വേദന, ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്......
31 Oct 2026