BREAKING NEWS

‘ഉളുപ്പില്ലേ കെസി?… ഒരു സീറ്റ് പോയാൽ അങ്ങ് പോട്ടേന്നുവെക്കും, ​ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട’… ‘എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും ​ വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും’- കോൺ​ഗ്രസ് സൈബർ

· · 1 min read
Share: Copied!

കണ്ണൂർ: കെസി ​വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന കടുംപിടുത്തവുമായി ഒറ്റക്കാലിൽ നിൽക്കുമ്പോൾ എന്തുവന്നാലും പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന് ഇരിക്കൂറിലെ ഭൂരിഭാ​ഗം കോൺ​ഗ്രസുകാരും. സജീവ് ​ജോസഫിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജി വെപ്പിച്ച് ഇരിക്കൂറിൽ വീണ്ടും മത്സരിപ്പിക്കാനാണ് കെസിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം ആലപ്പുഴയിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ ആ ആ​ഗ്രഹം എട്ടായി മടക്കി പോക്കറ്റിലിട്ടാൽ മതിയെന്നാണ് കോൺ​ഗ്രസ് അണികൾതന്നെ പറയുന്നത്. സോഷ്യൽ മീഡിയയിലടക്കം കെ സി മുഖ്യമന്ത്രിയാകുന്നതിരെ പലരും ​രം​ഗത്തെത്തിക്കഴിഞ്ഞു.

എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും ​ വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും എന്നാണ് കോൺ​ഗ്രസ് സൈബറിന്റെ പേരിൽ വന്ന പോസ്റ്റ്.

MLA സംസ്ഥാന മന്ത്രി, MP കേന്ദ്ര മന്ത്രി, AICC സെക്രട്ടറി, അവസാനം രാജസ്ഥാനിൽ നിന്ന് രാജ്യസഭാ MP …. ഇതിന്റെ കാലാവധി 2 വർഷം ബാക്കിയുള്ളപ്പോൾ അത് രാജി വച്ചിട്ട് ആലപ്പുഴയിൽ ലോകസഭയിലേക്ക് മത്സരത്തിനു വരുന്നു.. കേന്ദ്രത്തിൽ കോൺഗ്രസ് മന്ത്രിസഭ വന്നാൽ അതിൽ മന്ത്രി ആകാൻ വേണ്ടി MP ആയി… ഇപ്പോൾ കേരളത്തിൽ മുഖ്യമന്ത്രി ആകാൻ വേണ്ടി ശ്രമം നടത്തുന്നു… ഈ അധികാര മോഹിയെ കോൺഗ്രസുകാർ തിരിച്ചറിയണം.. സതീശന് ന്യായമായും ലഭിക്കേണ്ട മുഖ്യമന്ത്രി സ്ഥാനം വളഞ്ഞ വഴിയിലൂടെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് ശരികേടാണ്… രണ്ട് ഉപതെരഞ്ഞെടുപ്പുകൾ വരാൻ AICC അനുവദിക്കരുത്….

പണി എടുത്ത ആൾകാർ ഭരിക്കട്ടെ… അങ്ങനെ ആയിരുന്നെങ്കിൽ എന്തിനാ MP മാർ മത്സരിക്കേണ്ട എന്ന നിലപാട് എടുത്തത്… തെമ്മാടിത്തരം കാണിക്കരുത്…. K. C എവിടെ ഇനി മത്സരിച്ചാലും തോൽപ്പിച്ചു വിടണം… അങ്ങനെ ഒരു മുഖ്യമന്ത്രി വേണ്ട ഇവിടെ… VD മതി മുഖ്യമന്ത്രി…KC ഇരിക്കൂറിൽ വന്നാൽ തീർച്ചയായും തോൽപ്പ്പിക്കണം. വിതച്ചവൻ ആണു കൊയ്യേണ്ടത്. അല്ലാതെ വരമ്പത് നോക്കി നിന്നവനല്ല. വിതച്ചത് വി. ഡി. സതീശൻ എന്ന ചാണക്യൻ ആണങ്കിൽ കൊയ്യേണ്ടത്തും സതീശൻ തന്നെ ആയിരിക്കണം… എന്നിങ്ങനെ നീളുന്നു കമെന്റുകൾ.

‘Give and take’ പോളിസിയുമായി സുധാകരൻ!! എന്നെ പിന്തുണയ്ക്കുന്നവരെ ഞാനും പിന്തുണയ്ക്കും… കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്, ഒരു പ്രത്യേക ആളുടെ പേര് പറഞ്ഞിട്ടില്ല, പ്രത്യേക വ്യക്തിയെ തെരഞ്ഞെടുക്കാൻ ഒരു ഫോർമുല നിരീക്ഷകർക്ക് മുമ്പിൽ ഞാൻ വെച്ചിട്ടുണ്ട്, അക്കാര്യം രഹസ്യമാണ്- കെ സുധാകരൻ

BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026
BREAKING NEWS
ബംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഥാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം
28 Nov 2026
BREAKING NEWS
'അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്'; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്
28 Nov 2026