BREAKING NEWS

‘മതി, ബാക്കി എടുത്തോളൂ’; മോഷണംപോയത് 21¼ പവൻ; ദിവസങ്ങൾക്ക് ശേഷം15 പവൻ വീടിന്റെ ഗേറ്റിൽ സഞ്ചിയിൽ തൂക്കിയ നിലയിൽ; വീടിനെക്കുറിച്ചും അലമാരയിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യത്തിലും കൃത്യമായ ധാരണയുള്ളയാളായിരിക്കാം മോഷ്ടാവെന്ന് സംശയം

· · 1 min read
Share: Copied!

കണ്ണൂർ: വീട്ടിലെ അലമാരയിൽനിന്ന് മോഷണംപോയ സ്വർണാഭരണങ്ങളിൽ 15 പവൻ ദിവസങ്ങൾക്കുശേഷം വീട്ടുഗേറ്റിൽ തിരിച്ചെത്തി. തയ്യിൽ കൂറുംബക്കാവിന് സമീപം ടി. പ്രസന്നയുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞാഴ്ചയാണ് വീട്ടിൽനിന്ന് 21¼ പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്. ഇതിൽ 15 പവന്റെ ആഭരണങ്ങളാണ് ഇപ്പോൾ തിരിച്ചുകിട്ടിയത്.

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാല, വള, മോതിരം, നെക്‌ലേസ് എന്നിവയാണ് മോഷണം പോയത്. വീടിനെക്കുറിച്ചും അലമാരയിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യത്തിലും കൃത്യമായ ധാരണയുള്ളയാളായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.

ഇക്കാര്യം നാട്ടിൽ വ്യാപകമായി ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകാം മോഷ്ടിച്ച സ്വർണത്തിൽ ഒരു ഭാഗം തിരികെ എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീടിന്റെ ഗേറ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിലാണ് 15 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. വീട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സിറ്റി പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.കണ്ണൂർ: വീട്ടിലെ അലമാരയിൽനിന്ന് മോഷണംപോയ സ്വർണാഭരണങ്ങളിൽ ഒരുഭാഗം ദിവസങ്ങൾക്കുശേഷം വീട്ടുഗേറ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ. തയ്യിൽ കൂറുംബക്കാവിന് സമീപത്തെ ടി. പ്രസന്നയുടെ വീട്ടിൽനിന്നാണ് കഴിഞ്ഞാഴ്ച ഇരുപത്തിയൊന്നേകാൽ പവന്റെ ആഭരണം മോഷണം പോയത്. 15 പവന്റെ ആഭരണമാണ്‌ തിരിച്ചുകിട്ടിയിരിക്കുന്നത്‌.

പാക്കിസ്ഥാന്റെ ജലവിഹിതം തടഞ്ഞാൽ യുദ്ധപ്രവർത്തനമായി കാണും… സമീപകാല യുദ്ധം പാക്കിസ്ഥാനുനേരെയുള്ള ബാഹ്യ ആക്രമണം, ഇന്ത്യൻ സൈനിക നീക്കങ്ങളെയെല്ലാം പാക്കിസ്ഥാൻ ചെറുത്തു തോൽപ്പിച്ചു, പാക് സൈന്യത്തിനും ഷെഹ്ബാസ് ഷരീഫിനും നന്ദി- യുഎന്നിൽ തള്ളിമറിച്ച് പാക് പ്രധാനമന്ത്രി

BREAKING NEWS
മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
25 Oct 2026
BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026