BREAKING NEWS

സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമത്തിൽ അക്കൗണ്ട് നിർമിച്ച് പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചു, തന്റെ ന​ഗ്ന ചിത്രങ്ങളെന്നു വിശ്വസിപ്പിച്ച് മറ്റു സ്ത്രീകളുടെ നഗ്നവീഡിയോകൾ അയച്ചു നൽകി, പിന്നാലെ യുവതികളുടെ വീഡിയോകളും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി- കണ്ണൂർ സ്വദേശി അറസ്റ്റിൽ

· · 1 min read
Share: Copied!

കോഴിക്കോട്: സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമത്തിൽ അക്കൗണ്ട് നിർമിച്ച് പെൺകുട്ടികളെ വിശ്വസിപ്പിച്ച ശേഷം അവരുടെ നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിയുടെ നഗ്നവീഡിയോകൾ കൈക്കലാക്കി, അവ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയ കേസിലാണ് കണ്ണൂർ പയ്യന്നൂർ പിലാത്തറ റംല മഹലിൽ സി.കെ. സുഹൈൽ (32) അറസ്റ്റിലായത്.

ഇയാൾ സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമത്തിൽ അക്കൗണ്ട് നിർമിച്ച് പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയായിരുന്നു പ്രതിയുടെ രീതി. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിനായി, മറ്റു സ്ത്രീകളുടെ നഗ്നവീഡിയോകൾ സ്വന്തം വീഡിയോകളാണെന്ന് പറഞ്ഞ് അയച്ചുകൊടുക്കും. പെൺകുട്ടികളുടെ വിശ്വാസം നേടിയെടുത്ത ശേഷം അവരിൽ നിന്നും നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി. പിന്നീട് ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

അതേസമയം വിദേശ വിപിഎൻ ഉപയോഗിച്ചാണ് പ്രതി കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. പ്രതിയെ കണ്ടെത്തുന്നതിനായി കോഴിക്കോട് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. നല്ലളം സർക്കിൾ ഇൻസ്പെക്ടർ ആർ.സി. ബിജു, സബ് ഇൻസ്പെക്ടർ എ. നിതിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. ശന്തനു, അഭിലാഷ്, ധനേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിസംബർ ഒൻപതു വരെ റിമാൻഡ് ചെയ്തു.

BREAKING NEWS
'നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു; ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'; ഉണ്ണിത്താന് പാലക്കാട്ടുനിന്ന് നെല്ലിക്ക പാഴ്‌സൽ
26 Nov 2026
BREAKING NEWS
'ചില പൊലീസുകാർ ആവേശത്തോടെ രംഗത്തിറങ്ങിയിട്ടുണ്ട്, എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ കയറിയിറങ്ങുകയാണ്; ഓർത്തു കളിക്കണം; എല്ലാകാലവും യുഡിഎഫ് സർക്കാരായിരിക്കില്ല': പി.എ. മുഹമ്മദ് റിയാസ്
26 Nov 2026
BREAKING NEWS
16-കാരിയെ സ്പായ്ക്ക് പുറമേ സ്വകാര്യ ഹോട്ടലിലുമെത്തിച്ച് പീഡനം; ദിവസവും വാങ്ങിയിരുന്നത് 30,000 മുതൽ 40,000 രൂപ വരെ; ഗൂഗിൾ പേ ഇടപാടുകൾ നിർണായക തെളിവായി; ആറാമത്തെ പ്രതി അറസ്റ്റിൽ; അന്വേഷണം കൂടുതൽ പേരിലേക്ക്
26 Nov 2026
BREAKING NEWS
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന അഭിജിത്ത് ജോസഫ് - സന്ദീപ് പ്രദീപ് ചിത്രം ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, ആഗോള റിലീസ് നവംബർ 27 ന്
26 Nov 2026