BREAKING NEWS

16-കാരിയെ സ്പായ്ക്ക് പുറമേ സ്വകാര്യ ഹോട്ടലിലുമെത്തിച്ച് പീഡനം; ദിവസവും വാങ്ങിയിരുന്നത് 30,000 മുതൽ 40,000 രൂപ വരെ; ഗൂഗിൾ പേ ഇടപാടുകൾ നിർണായക തെളിവായി; ആറാമത്തെ പ്രതി അറസ്റ്റിൽ; അന്വേഷണം കൂടുതൽ പേരിലേക്ക്

· · 1 min read
Share: Copied!

കോവളം: ആന്ധ്രാ സ്വദേശിനിയായ 16 വയസ്സുകാരിയെ കോവളത്തെ സ്പാകളിൽ മാത്രമല്ല, ബീച്ചിന് സമീപമുള്ള സ്വകാര്യ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പുറത്തുകൊണ്ടുവന്നു. കോവളത്തെ മറൈൻ പാലസ് എന്ന സ്വകാര്യ ഹോട്ടലിൽ കുട്ടിയെ എത്തിച്ച് നിരവധി പേർ പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഹോട്ടലിൽനിന്ന് കണ്ടെടുത്ത രജിസ്റ്ററിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് തിരുനെൽവേലി വളളിയൂർ നാങ്കേരി സ്വദേശി വീരപാണ്ഡ്യൻ (45) അറസ്റ്റിലായി. കുട്ടിയെ പീഡിപ്പിച്ച ഇടപാടുകാരുടെ പട്ടികയിൽ ആറാമത്തെ പ്രതിയാണ് ഇയാൾ. തിരുനെൽവേലിയിലെ വ്യാപാരികൾക്ക് ഉയർന്ന പലിശയ്ക്ക് പണം വായ്പയായി നൽകുന്നയാളാണ് വീരപാണ്ഡ്യനെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

കോവളം സ്പാ പീഡനക്കേസിൽ ഇതുവരെ 14 പേരാണ് അറസ്റ്റിലായത്. വീരപാണ്ഡ്യനൊപ്പം ഉണ്ടായിരുന്ന യുവാവിനെയും കസ്റ്റഡിയിലെടുത്തെങ്കിലും കുട്ടി തിരിച്ചറിയാത്തതിനെ തുടർന്ന് നോട്ടീസ് നൽകി വിട്ടയച്ചു.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മൂന്നാം പ്രതി സജിത്ത് കുമാറിന്റെ വൈക്കോൽ കുളത്തിനടുത്തുള്ള ആയൂർകേരള സ്പായിൽനിന്നാണ് എല്ലാ ദിവസവും രാത്രിയിൽ കുട്ടിയെ മറൈൻ പാലസ് ഹോട്ടലിലെത്തിച്ചിരുന്നത്. ഹോട്ടലിൽ എത്തിച്ചശേഷം ഇടപാടുകാരിൽനിന്ന് ഒരു ദിവസത്തേക്ക് 30,000 മുതൽ 40,000 രൂപ വരെ ഈടാക്കിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

സംഭവത്തിൽ ഹോട്ടൽ ഉടമ സുരേഷ്, മാനേജർ രാധാകൃഷ്ണൻ എന്നിവർക്കും അന്വേഷണസംഘം നോട്ടീസ് നൽകിയിട്ടുണ്ട്. കുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡനത്തിന് സഹായം ചെയ്തെന്ന ആരോപണത്തിലാണ് ഇരുവരോടും വെള്ളിയാഴ്ച എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചത്.

വീരപാണ്ഡ്യൻ ഗൂഗിൾ പേ വഴിയാണ് ഹോട്ടലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇയാൾ സുഹൃത്തായ യുവാവിനൊപ്പം മറൈൻ പാലസ് ഹോട്ടലിലെത്തിയതിന്റെ തെളിവുകളും എസ്.ഐ.ടി ശേഖരിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളും ഹോട്ടൽ രജിസ്റ്ററിലെ രേഖകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന അഭിജിത്ത് ജോസഫ് – സന്ദീപ് പ്രദീപ് ചിത്രം ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, ആഗോള റിലീസ് നവംബർ 27 ന്

BREAKING NEWS
'നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു; ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'; ഉണ്ണിത്താന് പാലക്കാട്ടുനിന്ന് നെല്ലിക്ക പാഴ്‌സൽ
26 Nov 2026
BREAKING NEWS
'ചില പൊലീസുകാർ ആവേശത്തോടെ രംഗത്തിറങ്ങിയിട്ടുണ്ട്, എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ കയറിയിറങ്ങുകയാണ്; ഓർത്തു കളിക്കണം; എല്ലാകാലവും യുഡിഎഫ് സർക്കാരായിരിക്കില്ല': പി.എ. മുഹമ്മദ് റിയാസ്
26 Nov 2026
BREAKING NEWS
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന അഭിജിത്ത് ജോസഫ് - സന്ദീപ് പ്രദീപ് ചിത്രം ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, ആഗോള റിലീസ് നവംബർ 27 ന്
26 Nov 2026
BREAKING NEWS
മൈക്ക് കയ്യിൽ കിട്ടിയപ്പോൾ വിദ്യാർഥികൾക്കു മുന്നിൽ പാലക്കാട് സ്കൂൾ വെടിവെപ്പിന്റെ സ്ക്രിപ്റ്റ് തയാറാക്കി അവതരിപ്പിച്ച് ആലത്തൂർ എംഎൽഎ, 'അത് അബദ്ധത്തിൽ സംഭവിച്ചതല്ല, കരുതിക്കൂട്ടിയ ആക്രമണം, പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി- ടി.എം. ശശി!! തോക്ക് കൗതുകത്തിന് സഹപാഠികളെ കാണിക്കാൻ സ്കൂളിൽ കൊണ്ടുവന്നു, ...
26 Nov 2026