BREAKING NEWS

​ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡറും ഒമ്പതു വയസ്സുകാരൻ മകനും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു

· · 1 min read
Share: Copied!

ജെറുസലേം: ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ഒമ്പതുകാരനായ കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാറിനുനേരെ ഉണ്ടായ ഇസ്രയേൽ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ആറുപേർക്ക് പരിക്കേറ്റുവെന്നും ഗാസയിലെ പ്രതിരോധ ഏജൻസി അറിയിച്ചു. ഗാസാ സിറ്റിക്ക് തൊട്ടടുത്തായുള്ള അൽ റിമാലിൽ ആയിരുന്നു ആക്രമണം. കാറിനുനേരെ ഡ്രോൺ ആക്രമണമുണ്ടായാതായാണ് വിവരം.

ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും അദ്ദേഹത്തിന്റെ മകൻ സലാഹും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഗാസയിൽ നിന്നുള്ള സുരക്ഷാവൃത്തങ്ങൾ അറിയിക്കുന്നത്. കൊല്ലപ്പെട്ട മറ്റു രണ്ടുപേർ ആരാണെന്ന കാര്യത്തിൽ വ്യക്തയില്ല. ഭീകരർക്കുനേരെ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാൻ അവർ തയ്യാറായില്ല.

ഇസ്രായേലിന്റെ മറ്റൊരു ആക്രമണത്തിലാണ് ആദിൽ അൽ നജ്ജാർ എന്ന ഒമ്പതുകാരൻ കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിലാണ് കുട്ടി മരിച്ചത്.

ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും ഗാസയിലെ ആക്രമണത്തിൽ കുറവുണ്ടായിരുന്നില്ലെന്നും ദിനേന ഇസ്രയേൽ ആക്രമണങ്ങൾ തുടർന്നിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രയേലും, ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസും ആക്രമണം തുടരുകയാണെന്നാണ് വിവരം.

സർക്കാരിന്റെ പല വകുപ്പിലും നടക്കുന്നത് തോന്നിയവാസങ്ങള്‍, ആടിനെ പട്ടിയാക്കുന്ന ഏർപ്പാടാണിത്, ഒരു പമ്പ് സ്റ്റോറേജ് എങ്കിലും പ്രവർത്തിക്കുന്നുണ്ടോ? വിമർശനവുമായി എൻ.പ്രശാന്ത് ഐഎഎസ്

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026