തിരുവനന്തപുരം: നൂറുതവണ പവർക്കട്ടില്ലെന്ന് പറഞ്ഞ്, അങ്ങനെ വരുത്തിത്തീർത്ത് ആടിനെ പട്ടിയാക്കുന്ന ഏർപ്പാടാണ് ഇവിടെ നടക്കുന്നതെന്ന വിമർശനവുമായി എൻ.പ്രശാന്ത് ഐഎസ്. തിരുവനന്തപുരത്ത് ബിജു പ്രഭാകർ ഐഎഎസിന്‍റെ പുസ്തക പ്രകാശന ചടങ്ങിലാണ് വിമർശനം.
സർക്കാരിന്‍റെ പല വകുപ്പിലും നടക്കുന്ന തോന്നിവാസങ്ങളാണ് പുസ്തകത്തിൽ പറയുന്നത്. സംസാരിക്കാനും അഭിപ്രായം പറയാനും എല്ലാവർക്കും അവകാശം ഉണ്ടെന്നും എൻ.പ്രശാന്ത് പറഞ്ഞു. ‘ഞാൻ കെഎസ്ഇബിയുടെ ചെയർമാൻ ആയി ഇരുന്നതാണ്. ആരും അറിയാതെ നമുക്ക് പവർ കട്ട് ചെയ്യാം. ഞാൻ ഇരുന്നപ്പോൾ ചെയ്തിട്ടുണ്ട്. 2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്ട് ഉണ്ട്.
എന്നാൽ, മഴക്കാലത്ത് പ്രവർത്തിക്കുന്ന എത്ര ഹൈഡ്രോ പ്രോജക്ടുകളാണുള്ളത്. വിൻഡ് പ്രോജക്ടുകൾ എത്രയെണണ്ണം പ്രവർത്തിക്കുന്നുണ്ട്. ഒരു പമ്പ് സ്റ്റോറേജ് പ്രവർത്തിക്കുന്നുണ്ടോ?’ അദ്ദേഹം കുറ്റപ്പെടുത്തി.

















































