BREAKING NEWS

സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്ക് അയക്കേണ്ട സ്ഫോടകവസ്തുക്കൾ, സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ… മോഹജർ–6 സായുധ ഡ്രോണുകൾക്കായി 70 ദശലക്ഷം ഡോളർ കരാർ ഉണ്ടാക്കി… ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാട്, ഇറാൻ പൗര യുഎസിൽ പിടിയിൽ

· · 1 min read
Share: Copied!

ലൊസാഞ്ചലസ്: ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാട് നടത്തിയ, യുഎസിൽ സ്ഥി രതാമസമാക്കിയ ഇറാൻ പൗര അറസ്റ്റിൽ. ലൊസാഞ്ചലസിലെ വിമാനത്താവളത്തിൽ നിന്നാണ് 44 കാരിയായ ഷമീം മാഫിയെ അറസ്റ്റ് ചെയ്തത്. ഇവർ നടത്തിയ ഇടപാടിൽ സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ, സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്ക് അയക്കേണ്ട സ്ഫോടകവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം നിയമപരമായ അനുമതിയില്ലാതെ ആയുധ ഇടപാടുകൾ നടത്തിയെന്ന കുറ്റം ചുമത്തിയാണ് മാഫിയെ അറസ്റ്റ് ചെയ്തത്. 2025ൽ ഒമാൻ ആസ്ഥാനമായുള്ള ‘അറ്റ്ലസ് ഇന്റർനാഷനൽ ബിസിനസ്’ എന്ന വ്യാജ കമ്പനി ഉപയോഗിച്ച് ഇവർ ഇടപാടുകൾ നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ട്. കൂടാതെ ഇറാന്റെ സൈനികോപകരണമായ മോഹജർ–6 സായുധ ഡ്രോണുകൾക്കായി 70 ദശലക്ഷം ഡോളർ കരാർ ഉണ്ടാക്കിയെന്നും‍‌, 2023 മുതൽ സുഡാന്റെ പ്രതിരോധ മന്ത്രാലയത്തിലേക്ക് 55,000 ബോംബ് ഫ്യൂസുകൾ എത്തിച്ചതായും ആരോപിക്കപ്പെടുന്നു. ഇത്തരം ആയുധ ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കാൻ ഷമീമിന് നിയമപരമായ അനുമതി ഇല്ലെന്നാണ് കണ്ടെത്തൽ. 2022 ഡിസംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ഇറാന്റെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി മന്ത്രാലയവുമായി മാഫി നേരിട്ട് ബന്ധപ്പെട്ടിരുന്നത് സാധൂകരിക്കുന്ന ഫോൺ രേഖകളുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

2013ൽ ഇറാനിൽ നിന്നെത്തിയ മാഫിക്ക് 2016-ൽ യുഎസിൽ സ്ഥിരതാമസാനുമതി ലഭിച്ചിരുന്നു. എന്നാൽ ഇറാനിയൻ ഭരണകൂടത്തിനു വേണ്ടി യുഎസിൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ തന്നോട് ഇറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ‌ മാഫി പറഞ്ഞു. 2020-ൽ ഇറാനിയൻ അധികൃതർ മാഫിക്ക് പിതാവിൽ നിന്ന് ലഭിച്ച സ്വത്തുക്കൾ കണ്ടുകെട്ടി. ഇതിനു ശേഷം, ഇറാനിലെ രഹസ്യാന്വേഷണ മന്ത്രാലയം അവരോട് യുഎസിൽ ഒരു ബിസിനസ് ആരംഭിക്കാൻ ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ഇറാന് പുറത്ത് നിന്ന് പ്രവർത്തിക്കുന്നതു കൊണ്ട് തനിക്ക് കൂടുതൽ വിലയുണ്ടെന്ന് മാഫി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026
BREAKING NEWS
12കാരിക്ക് മൊബൈൽ ഫോൺ വാങ്ങിനൽകി; കാമുകനെ വീട്ടിലെത്തി കുത്തിക്കൊന്ന് പിതാവ്, 50കാരൻ അറസ്റ്റിൽ
02 Nov 2026