BREAKING NEWS

“അമേരിക്കൻ ജനതയോട് ഞങ്ങള്‍ക്ക് ഒട്ടും ശത്രുതയില്ല”, ചിലര്‍ തങ്ങളെ ഭീഷണിയായി ചിത്രീകരിക്കുകയാണ്, യു എസ് സര്‍ക്കാര്‍ ഇസ്രയേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ‘പ്രോക്സി’, പ്രതിരോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്, അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാന്‍ പ്രസിഡന്റ്

· · 1 min read
Share: Copied!

തെഹ്റാന്‍: സാധാരണക്കാരായ അമേരിക്കൻ ജനതയോട് ഒട്ടും ശത്രുതയില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ബുധനാഴ്ച അമേരിക്കൻ ജനതയ്ക്കായി എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാനെ ഒരു ലോക ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്കോ നിലവിലെ വസ്തുതകൾക്കോ നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിലെയും യൂറോപ്പിലെയും അയൽരാജ്യങ്ങളിലെയും സാധാരണ ജനങ്ങളോട് ഇറാൻ ജനതയ്ക്ക് യാതൊരു വിധ ശത്രുതയുമില്ല. വിദേശ ഇടപെടലുകളും സമ്മർദ്ദങ്ങളും നേരിടുമ്പോഴും, അവിടുത്തെ സർക്കാരുകളെയും ജനങ്ങളെയും വേർതിരിച്ചു കാണാൻ ഇറാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.

ഇത് ഇറാനിയൻ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇറാനെ ഒരു ഭീഷണിയായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് ചില ശക്തികളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ്. ആയുധ വിപണി നിയന്ത്രിക്കാനും സൈനിക ആധിപത്യം നിലനിർത്താനും ഒരു ശത്രുവിനെ ആവശ്യമായതുകൊണ്ട് മാത്രം കെട്ടിച്ചമച്ച ഭീഷണിയാണിത്. ആധുനിക ചരിത്രത്തിൽ ഇറാൻ ഒരിക്കലും മറ്റൊരു രാജ്യത്തിന് മേൽ അധിനിവേശത്തിനോ കടന്നുകയറ്റത്തിനോ മുതിർന്നിട്ടില്ല.

പ്രതിരോധം മാത്രമാണ് രാജ്യം എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും പെസെഷ്കിയാൻ കത്തിൽ വ്യക്തമാക്കി. അമേരിക്കൻ സർക്കാർ ഇസ്രയേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനായി ഒരു ‘പ്രോക്സി’ ആയി പ്രവർത്തിക്കുകയാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. യുദ്ധങ്ങൾ ആർക്ക് വേണ്ടിയാണെന്ന് അമേരിക്കൻ ജനത ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026