BREAKING NEWS

വന്ദേ ഭാരതിൽ മോശം ഭക്ഷണം, നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, ഭക്ഷണം വിതരണം ചെയ്ത സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി

· · 1 min read
Share: Copied!

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയിൽ കടുത്ത നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ. പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേയുടെ തന്നെ കീഴിലുള്ള ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഐആർസിടിസിക്ക് പുറമെ, ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കരാർ റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തു. മാർച്ച് 15-ന് പട്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസ്സിൽ (ട്രെയിൻ നമ്പർ 21896) വിളമ്പിയ ഭക്ഷണത്തെക്കുറിച്ചായിരുന്നു പരാതി.

റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകൾ ഇങ്ങനെ:

പ്രതിവർഷം ട്രെയിനുകളിൽ ഏകദേശം 58 കോടി മീലുകളാണ് റെയിൽവേ വിതരണം ചെയ്യുന്നത്.
ഇതിൽ പരാതികൾ വരുന്നത് വെറും 0.0008% മാത്രമാണ് (അമിതവില ഈടാക്കുന്നതുൾപ്പെടെ).
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരം പരാതികളിൽ അന്വേഷണം നടത്തി 2.6 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.
2025-ൽ പാന്ററി ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച മൂന്ന് സംഭവങ്ങളിൽ പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

അതേസമയം റെയിൽവേയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘റിഫോം എക്സ്പ്രസ്’ പദ്ധതിയുടെ ഭാഗമായി അഞ്ച് പുതിയ പരിഷ്കാരങ്ങൾ കൂടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. പുതിയ അഞ്ച് പരിഷ്കാരങ്ങളിൽ രണ്ടെണ്ണം ചരക്കുനീക്കത്തെയും രണ്ടെണ്ണം യാത്രക്കാരുടെ സൗകര്യങ്ങളെയും ഒന്ന് നിർമ്മാണ പ്രവർത്തനങ്ങളെയും സംബന്ധിച്ചുള്ളതാണ്. ഇതിൽ അഞ്ചാമത്തെ പരിഷ്കാരം ഉപ്പ് ഗതാഗതത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു. ഇന്ത്യയിലെ ഉപ്പ് ഉൽപാദനത്തിന്റെ വലിയൊരു ഭാഗം റെയിൽവേ വഴി മാറ്റുന്നതിലൂടെ വരുമാന വർധനവാണ് ലക്ഷ്യം.

‘I Said, ‘No, Thank You’… ഇറാന്റെ പരമോന്നത നേതാവാകാൻ നേതൃത്വം എന്നോട് ആവശ്യപ്പെട്ടു, വിചിത്രവാദവുമായി ട്രംപ്, യുദ്ധം ലക്ഷ്യത്തോട് അടുത്തു, അവർ വെടിനിർത്തൽ ആ​ഗ്രഹിക്കുന്നു…സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയം- അമേരിക്ക

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ വീണ്ടും ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്ക...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026