BREAKING NEWS

അത് തകർത്ത് ധൂളിയാക്കിയിട്ടുണ്ട്!! നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ പാക്കിസ്ഥാൻ ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ കരസേന- വീഡിയോ

· · 1 min read
Share: Copied!

ന്യൂഡൽഹി: നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ പാക്കിസ്ഥാൻ ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ കരസേന. മേയ് 8, 9 തീയതികളിൽ രാത്രി പാക്കിസ്ഥാൻ ജമ്മു-കശ്മീർ- പഞ്ചാബിൽ നടത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങൾക്കുള്ള മറുപടിയെന്ന കുറിപ്പോടെയാണ് ഇന്ത്യയ്ക്കുനേരെ ഡ്രോണുകൾ പ്രയോഗിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകൾ തകർക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടത്. ഇതിൽ ഇന്ത്യ ഡ്രോണുകൾ തകർക്കുന്നത് വ്യക്തമായി കാണാൻ സാധിക്കും

‘‘ജമ്മു കശ്മീരിലും പഞ്ചാബിലും പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്കു മറുപടിയായി ഇന്ത്യൻ സൈന്യം പാക്കിസ്ഥാന്റെ ലോഞ്ച് പാഡുകൾക്കു നേരെ ആസൂത്രിത വെടിവയ്പ് നടത്തി അവയെ ചാരമാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായിരുന്ന ഈ ലോഞ്ച് പാഡുകളിൽനിന്നാണ് ഇന്ത്യയിലെ സാധാരണക്കാർക്കും സൈനികർക്കുമെതിരെ പാക്കിസ്ഥാൻ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്.’’–കരസേന പറഞ്ഞു.

ആയുധങ്ങൾ മാറ്റിമാറ്റി പരീക്ഷിച്ച് പാക്കിസ്ഥാൻ, പാക് ലക്ഷ്യം ജനവാസമേഖലകളും സൈനിക വ്യോമതാവളങ്ങളും!! ആക്രമണത്തിനു യുദ്ധവിമാനങ്ങൾ, വ്യോമപാത ദുരുപയോ​ഗം ചെയ്തു, ഇന്ത്യൻ സൈനിക താവളങ്ങൾ തകർത്തെന്ന നുണപ്രചാരണം പൊളിക്കാൻ വീഡിയോകളുമായി സൈന്യം

BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026