BREAKING NEWS

നവംബർ ഒന്ന് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന്, ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത്!! തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റ അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യ, സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ- ജെ.പി. നഡ്ഡ

· · 1 min read
Share: Copied!

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അതിരൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ. തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റത്തിനുള്ള അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യയെന്നായിരുന്നു നഡ്ഡയുടെ വാക്കുകൾ. സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ. രാജ്യത്ത് അക്രമങ്ങൾക്ക് പ്രേരണ നൽകാനും രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും നഡ്ഡ പറഞ്ഞു. ഇന്ത്യ മുന്നണി റാലിയെ ലക്ഷ്യമിട്ടായിരുന്നു നഡ്ഡയുടെ ഈ വിമർശനം.

അതേസമയം 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും നഡ്ഡ പരാമർശിച്ചു. ലോകത്തെ ഏറ്റവും പഴക്കംചെന്നതും ശക്തവുമായ ജനാധിപത്യമാണ് ഇന്ത്യ. നവംബർ ഒന്ന് രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്നാണ്. ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ നിരപരാധികളായ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു.

സിഖ് സമൂഹത്തോട് ചെയ്ത ഗുരുതരമായ തെറ്റിന് ഗാന്ധി കുടുംബം ഇന്നുവരെ ആത്മാർഥമായ ക്ഷമാപണം നടത്തിയിട്ടില്ലെന്നും നഡ്ഡ ആരോപിച്ചു. കോൺഗ്രസിന്റെ ഈ സമീപനവും രാഹുലിന്റെ നിസ്സാര മനോഭാവവും അപലപനീയമാണ്. രാജ്യം രക്തസാക്ഷികളെയും കലാപത്തിന്റെ ഇരകളെയും ഓർക്കേണ്ട ഈ കറുത്ത ദിനത്തിൽ രാഹുൽ രാംലീല മൈതാനത്ത് സ്വന്തം രാഷ്ട്രീയ അജൻഡ മുന്നോട്ടുകൊണ്ടുപോവാനുള്ള ശ്രമത്തിലാണ്. ഇത് കോൺഗ്രസിന്റെ സംവേദന ക്ഷമതയില്ലായ്മയാണ് കാണിക്കുന്നതെന്നും നഡ്ഡ കൂട്ടിച്ചേർത്തു.

വീണ്ടും അഞ്ച് വർഷം കൂടെ പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കണം, അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിലും ഭരണത്തിലെത്താൻ രാഹുലിന് കഴിയില്ല, പരിഹാസവുമായി അമിത് ഷാ

BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026
BREAKING NEWS
ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബികോം പാസായ മുൻ എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കെ.ജെ. ജിതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി, വഴി...
01 Nov 2026
BREAKING NEWS
'ചലോ ദില്ലി', ജനസാ​ഗരത്തിൽ പ്രകമ്പനം കൊണ്ട് ഡൽഹി; ' ഇത് ഭാരതത്തിന്‍റെ ശബ്‌ദം, ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും': രാഹുൽ ​ഗാന്ധി
01 Nov 2026
BREAKING NEWS
'ലവ് ജിഹാദ്' ആരോപണങ്ങളെ തുടർന്ന് അന്വേഷണം, സം​ഗതി കാര്യം; കെജിഎംയുവിൽ ലൈംഗിക-മാനസിക പീഡനവും നിർബന്ധിത മതപരിവർത്തന നീക്കങ്ങളും നടന്നതായി കണ്ടെത്തൽ ; ഡോക്ടർമാർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം; 11 പരാതികളിലെ എസ്ടിഎഫ് അന്വേഷണ റിപ്പോർട്ട് പുറത്ത്
01 Nov 2026