BREAKING NEWS

എപ്പോഴും പറഞ്ഞുകൊണ്ട് നടക്കണ്ട!! ഇന്ത്യ ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല, തീവ്രവാദത്തോട് സന്ധിയില്ല, പാക്കിസ്ഥാൻ അഭ്യർഥിച്ചതുകൊണ്ട് മാത്രമാണ് ഇന്ത്യ സംഘർഷം അവസാനിപ്പിച്ചത്- ട്രംപിനോട് മോദി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യ- പാക്ക് സംഘർഷ കാര്യങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് വിശദീകരിച്ച് നരേന്ദ്ര മോദി. ഡോണൾഡ് ട്രംപുമായി മോദി ഫോണിലൂടെയാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. പാക്കിസ്ഥാൻ അഭ്യർഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് മോദി ട്രംപിനോട് പറഞ്ഞു. ഇന്ത്യ- പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ കാര്യങ്ങൾ തീരുമാനമായത് പാക്കിസ്ഥാന്റെ അഭ്യർഥന പ്രകാരമാണെന്നു മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം പാക്കിസ്ഥാന് തക്കതായ മറുപടി നൽകിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു. 26 പേരുടെ മരണത്തിനു കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തി. ഇരുവരും 35 മിനിറ്റ് ഫോണിൽ സംസാരിച്ചുവെന്നാണ് റിപ്പോർട്ട്.

‘‘കാനഡയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ട്രംപിന് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ ഈ കൂടിക്കാഴ്ച നടന്നില്ല. ഇതിനുശേഷം, ട്രംപിന്റെ അഭ്യർഥനപ്രകാരം, ഇന്ന് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. ഏകദേശം 35 മിനിറ്റ് അവർ സംസാരിച്ചു. ഏപ്രിൽ 22 ന് പഹൽഗാമിലെ ഭീകരാക്രമണത്തിനു ശേഷം ട്രംപ് പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിക്കുകയും അനുശോചനം അറിയിക്കുകയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇരുവരും ഇപ്പോഴാണ് സംസാരിക്കുന്നത്’’ – വിക്രം മിസ്രി പറഞ്ഞു.

അതേസമയം ഇരുവരും വ്യാപാര കരാറിനെപ്പറ്റി സംസാരിച്ചിട്ടില്ല. ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മകനെയുമെടുത്ത് സ്കൂളിലേക്കിറങ്ങവേ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴെവീണു, പിതാവിന്റെ കയ്യിൽ നിന്നു തെറിച്ചുവീണ നാലുവയസുകാരന് ദാരുണാന്ത്യം

BREAKING NEWS
അട്ടപ്പാടിയിൽ അരിവാൾ രോഗം വ്യാപകം; 10 മാസത്തിനിടെ 10 കുട്ടികൾ മരിച്ചു, ഗൗരവമേറിയ വിഷയമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി
30 Oct 2026
BREAKING NEWS
വെള്ളാപ്പള്ളി സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു, എസ്എന്‍ഡിപി നേതാക്കള്‍ ഹിന്ദുത്വവര്‍ഗീയതയുടെ പ്രചാരകരായി മാറുകയാണ്, തുറന്ന സംവാദത്തിന് തയ്യാറാണെന്ന് പി ജയരാജന്‍
30 Oct 2026
BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026