BREAKING NEWS

മകനെയുമെടുത്ത് സ്കൂളിലേക്കിറങ്ങവേ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴെവീണു, പിതാവിന്റെ കയ്യിൽ നിന്നു തെറിച്ചുവീണ നാലുവയസുകാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

പാറശ്ശാല: അച്ഛൻറെ കൈയ്യിൽനിന്ന് താഴെവീണ് പരുക്കേറ്റ നാല് വയസുകാരന് ദാരുണാന്ത്യം. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കൽ പനയറക്കലിൽ രജിൻ, ധന്യ ദമ്പതികളുടെ ഏക മകൻ ഇമാൻ (4) ആണ് പരുക്കേറ്റ് ചികിത്സയിലിക്കേ മരിച്ചത്. മാരായമുട്ടം ഗവൺമെന്റ് എൽപിഎസ് സ്‌കൂളിലെ നഴ്‌സറി വിദ്യാർഥിയാണ് മരിച്ച ഇമാൻ.

ഇന്നലെ രാവിലെ നഴ്‌സറിയിൽ കൊണ്ടുപോകുന്നതിനായി വീട്ടിനുള്ളിൽനിന്ന് പിതാവ് ഇമാനെ കയ്യിലെടുത്ത് പുറത്തിറങ്ങവേ വീടിനുളളിൽ കിടന്ന കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീഴുകയായിരുന്നു. ആ സമയം പിതാവിൻറെ കൈയ്യിൽനിന്ന് ഇമാൻ താഴെക്ക് തെറിച്ചുവീണു.

വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇമാനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നു പ്രാഥമിക ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയോടെ ഇമാൻ മരിക്കുകയായിരുന്നു.

കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നത് ഞാൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ്…; എന്നെ പ്രതിയാക്കാനുള്ള നീക്കമാണ് ശ്രീതു നടത്തിയതെന്ന് ഹരികുമാർ.., നുണപരിശോധന നടത്താനുള്ള നീക്കത്തിൽ പൊലീസ്

BREAKING NEWS
രാത്രി നഗ്നനായി വീടുകളിലും കടകളിലുമെത്തും, തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല, ഭീതിയില്‍ നാട്ടുകാര്‍
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞതാണോ എന്ന സംശയം ആവർത്തിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം നടപടി
30 Oct 2026
BREAKING NEWS
പശു സമൂഹത്തിന്റെയും മതത്തിന്റെയും തുണയാണ്, പ്രതികളെ ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് തന്നെ ഇല്ലാതായിപ്പോകും, പശുഹത്യ കേസിൽ മൂന്ന് പേര്‍ക്ക് ജീവപര്യന്ത്യം
30 Oct 2026
BREAKING NEWS
മാഹി പള്ളി പെരുന്നാളിന്റെ റീൽസ് ചിത്രീകരിക്കാനായി പോയ വ്ളോഗർമാർ കാറിടിച്ച് മരിച്ച സംഭവം; ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കൾ, അന്വേഷണ ചുമതല റേഞ്ച് ഡിഐജി ഏറ്റെടുത്തു
30 Oct 2026