BREAKING NEWS

റിയാദിലെ പിഐഎഫ് ടവറിന് നേരെ മിസൈൽ ആക്രമണം; 11 പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും; ഒരാഴ്ചയ്ക്കിടെ രണ്ടാം ആക്രമണം; കെട്ടിടത്തിന് വൻ നാശനഷ്ടം

· · 1 min read
Share: Copied!

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്നും വിവരമുണ്ട്. ആക്രമണത്തിൽ കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചു.

ആക്രമണം ഭീകരപ്രവർത്തനമാണെന്നും ഭീരുക്കളാണ് ഇതിന് പിന്നിലെന്നും സൗദി സഖ്യസേന പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

കെട്ടിടത്തിൽ പതിച്ചത് പ്രൊജക്ടൈൽ മിസൈലാണെന്ന് സ്ഥിരീകരിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആളപായം സംബന്ധിച്ച വിവരങ്ങളിലും വ്യക്തതയില്ല.

റിയാദ് നഗരത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമാണ് പിഐഎഫ് ടവർ. ഒരാഴ്ചയ്ക്കിടെ ഇതേ കെട്ടിടത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. നവംബർ 19-ന് നടന്ന ആദ്യ ആക്രമണത്തിൽ ടവറിന്റെ ഏതാനും നിലകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. അന്ന് ആർക്കും പരിക്കേറ്റിരുന്നില്ല.

BREAKING NEWS
ഒന്നര വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ വിഷാദരോ​ഗത്തിന് അടിമ, കടുത്ത ടിബി രോഗം ബാധിച്ച് ആഹാരം പോലും കഴിക്കാനാവുന്നില്ല, മകനൊപ്പം താമസിക്കുന്ന 56 കാരി വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് എല്ലും തോലുമായ അവസ്ഥയിൽ
25 Nov 2026
BREAKING NEWS
സ്വകാര്യ ഉച്ചകോടിയിൽ മുഖ്യമന്ത്രി ആദരിക്കേണ്ട വ്യക്തി സാമ്പത്തിക തട്ടിപ്പുക്കേസിൽ പ്രതി, പരിപാടിയിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും!! തനിക്കെതിരെയുളളത് വ്യാജ പരാതി, കോടതി തള്ളിയതാണ്- ആസിഫ് ഇഖ്ബാൽ, ആരോപണവിധേയനെ സമ്മിറ്റിൽനിന്നു മാറ്റി നിർത്തിയതായി കമ്പനി സ്ഥാപകൻ
25 Nov 2026
BREAKING NEWS
പൊന്ന് വീണ്ടും താഴോട്ടുതന്നെ... ആഗോള വിപണിയിലെ സമ്മർദം കേരളത്തിലും പ്രതിഫലിക്കുന്നു
25 Nov 2026
BREAKING NEWS
ഭാര്യയുടേയും പെറ്റമ്മയുടേയും മുന്നിലിട്ട് 37 വെട്ടിന് കൊലപ്പെടുത്തി... പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി, ധൻരാജ് വധക്കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ബിജെപി/ ആർഎ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
25 Nov 2026