മഞ്ചേശ്വരം: രാത്രി ഉറങ്ങാൻ കിടന്ന വീട്ടമ്മയെ അടുക്കളയിൽ തീപൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഹൊസബെട്ടു കാശിമഠം ഗുഡെയിലെ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (63) ആണ് മരിച്ചത്.
ഇന്നലെ രാത്രി കിടന്നുറങ്ങാൻ മുറിയിലേക്ക് പോയതായിരുന്നു. എന്നാൽ ഇന്നു രാവിലെ അടുക്കളയിലെ പ്ലാസ്റ്റിക് കസേരയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാവിത്രി പ്രഭു ദിവസവും ടിവി കാണുന്നത് പതിവായിരുന്നു. എന്നാൽ രണ്ട് ദിവസമായി ടിവി തകരാറിലായിരുന്നു. ഇതിന്റെ വിഷമം ഇവർക്ക് ഉണ്ടായിരുന്നതായാണ് പറയുന്നത്. മഞ്ചേശ്വരം പോലീസ് കേസെടുത്തു.






