BREAKING NEWS

ഇനി മൈക്കും ക്യാമറയുമായി ആരും കോടതി വളപ്പിൽ കയറണ്ട, അതെല്ലാം മതിലിനു പുറത്ത്!! ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ, ലൈവ് സ്ട്രീമിങ് എന്നിവയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തി മാർഗനിർദേശം, നടപടി സുരക്ഷയടക്കം കണക്കിലെടുത്ത്

· · 1 min read
Share: Copied!

കൊച്ചി: ഹൈക്കോടതി വളപ്പിൽ ഫോട്ടോയെടുക്കുന്നതിനും വീഡിയോ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങ്ങും പൂർണമായി നിരോധിച്ചുകൊണ്ടുള്ള മാർഗനിർദേശം പുറപ്പെടുവിച്ചു. രജിസ്ട്രാർ ജനറലിന്റെതാണ് ഉത്തരവ്. അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷക ക്ലാർക്കുമാർ, രജിസ്ട്രി ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, കരാറുകാർ, സന്ദർശകർ തുടങ്ങി ഹൈക്കോടതിവളപ്പിൽ പ്രവേശിക്കുന്നവർക്കെല്ലാം നിയന്ത്രണം ബാധകമാണെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു. സുരക്ഷയടക്കം കണക്കിലെടുത്താണ് മാർഗനിർദേശം പുറപ്പെടുവിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

അതുപോലെ ഔദ്യോഗിക ആവശ്യത്തിനുള്ള ഫോട്ടോയും വീഡിയോയുമെടുക്കാൻ രജിസ്ട്രി അധികാരപ്പെടുത്തുന്ന വ്യക്തികൾക്കോ, ഏജൻസികൾക്കോ മാത്രമേ അനുവാദമുണ്ടാകു. കൂടാതെ രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ അവ പുറത്തുവിടാനും പാടില്ല. കോടതിവളപ്പിൽ നിന്നെടുത്ത ഫോട്ടോയോ, വീഡിയോയോ രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിലോ ഡിജിറ്റൽ, ഇലക്ട്രോണിക് മീഡിയയിലോ അപ്‌ലോഡ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഔദ്യോഗിക ചടങ്ങുകളടക്കം പരിപാടികൾ മാധ്യമങ്ങൾക്ക് കവർ ചെയ്യാനാവൂവെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു. കോടതി നടപടികൾ ഫോട്ടോയെടുക്കാനും വീഡിയോ റെക്കോഡ് ചെയ്യാനും ലൈവ് ചെയ്യാനും ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്നും മാർ​ഗനിർദേശത്തിലുണ്ട്.

പാക്കിസ്ഥാന്റെ ജലവിഹിതം തടഞ്ഞാൽ യുദ്ധപ്രവർത്തനമായി കാണും… സമീപകാല യുദ്ധം പാക്കിസ്ഥാനുനേരെയുള്ള ബാഹ്യ ആക്രമണം, ഇന്ത്യൻ സൈനിക നീക്കങ്ങളെയെല്ലാം പാക്കിസ്ഥാൻ ചെറുത്തു തോൽപ്പിച്ചു, പാക് സൈന്യത്തിനും ഷെഹ്ബാസ് ഷരീഫിനും നന്ദി- യുഎന്നിൽ തള്ളിമറിച്ച് പാക് പ്രധാനമന്ത്രി

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026