BREAKING NEWS

മുൻ പഞ്ചായത്തം​ഗം സ്വർണക്കടയിൽ മോഷ്ടിക്കാനെത്തിയത് കുരുമുളക് സ്പ്രേ, പെട്രോൾ, സിഗററ്റ് ലൈറ്റർ എന്നിവയുമായി, കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ, മൂന്നു തവണ കടയിലെത്തിയ ശേഷം മോഷണം കൃത്യമായ മുന്നൊരുക്കങ്ങളോടെയെന്ന് പോലീസ്

· · 1 min read
Share: Copied!

കോഴിക്കോട്: പന്തീരാങ്കാവിലെ സ്വർണക്കടയിൽ വ്യാഴാഴ്ച മോഷണ ശ്രമത്തിനിടെ പിടിയിലായ പൂവാട്ടുപറമ്പ് പരിയങ്ങാട് താടായിൽ മേലേ മേത്തലേടം സൗദാബി (47) മുൻ പഞ്ചായത്തം​ഗമായിരുന്നെന്ന് പോലീസ്. ഫറോക്ക് പഞ്ചായത്തിലെ മുൻ അംഗമായിരുന്നു ഇവർ. ഫറോക്ക് നഗരസഭയാകുന്നതിനു മുൻപാണ് ഇവർ ഇവിടെ പഞ്ചായത്ത് അംഗമായിരുന്നത്. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് സൗദാബി വസ്തുവകകൾ വിറ്റ് ഫറോക്കിൽ നിന്ന് മാറിയിരുന്നു.

അതേസമയം ചോദ്യം ചെയ്യലിനു ശേഷം സൗദാബിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ കോടതിയെ അറിയിച്ചു. തുടർന്നു സർക്കാർ വനിതാ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് ഇവരെ മാറ്റി. കുരുമുളക് സ്പ്രേ, പെട്രോൾ, സിഗററ്റ് ലൈറ്റർ തുടങ്ങിയവ കൊണ്ടായിരുന്നു ഇവർ കഴിഞ്ഞ ദിവസം സ്വർണക്കടയിൽ മോഷണ ശ്രമം നടത്തിയത്. സൗദാബി ആദ്യം രണ്ടു തവണ മുഖം മറച്ചും പിന്നീട് മുഖം മറയ്ക്കാതെയുമാണ് ഇതേ കടയിൽ വന്നതെന്ന് കടയുടമയുടെ മകൾ പോലീസിന് മൊഴി നൽകി.

മൂന്നു തവണ കടയിലെത്തിയ ശേഷം കൃത്യമായ മുന്നൊരുക്കങ്ങളോടെ കവർച്ചാശ്രമം നടത്തിയ സൗദാബിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പോലീസ് കരുതുന്നില്ല. വനിതാ സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായ ഇവരെ കോടതി അനുമതി ലഭിച്ചാൽ പിന്നീട് ചോദ്യം ചെയ്ത് തുടർനടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കമെന്നാണ് അറിയുന്നത്.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026