BREAKING NEWS

കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്കെത്തി, തട്ടിപ്പ് നടന്ന സമയത്ത് കെ. രാധാകൃഷ്ണൻ സിപിഎം ജില്ലാ സെക്രട്ടറി, ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് ഇ.ഡി

· · 1 min read
Share: Copied!

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കെ രാധാകൃഷ്ണൻ എംപിയെ ഇ.ഡി ചോദ്യം ചെയ്യും. ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് എംപിക്ക് അയച്ചു. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ് അയച്ചിരുന്നത്. എന്നാൽ കെ. രാധാകൃഷ്ണൻ ഡൽഹിയിൽ ആയിരുന്നതിനാൽ ഇന്നു മാത്രമാണ് സമൻസ് കൈപ്പറ്റിയത്. അതിനാൽതന്നെ ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ സമൻസ് അയയ്ക്കുമെന്നാണ് അറിയുന്നത്.

കുറ്റിക്കാട്ടിൽ വന്യമൃ​ഗങ്ങൾ പാതി ഭക്ഷിച്ച നിലയിൽ തോട്ടം തൊഴിലാളിയുടെ മൃതദേഹം, കടിച്ചുകൊന്നത് കടുവയോ അതോ പുലിയോ?

കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഈ കാലയളവിൽ രാധാകൃഷ്ണനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി. അതിനാൽ തന്നെ കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെ ഇഡി പുതിയ നീക്കവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026