BREAKING NEWS

കുറ്റിക്കാട്ടിൽ വന്യമൃ​ഗങ്ങൾ പാതി ഭക്ഷിച്ച നിലയിൽ തോട്ടം തൊഴിലാളിയുടെ മൃതദേഹം, കടിച്ചുകൊന്നത് കടുവയോ അതോ പുലിയോ?

· · 1 min read
Share: Copied!

ഊട്ടി; വന്യമൃഗത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. പൊമ്മാൻ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല (52) ആണ് മരിച്ചത്. തേയില തോട്ടത്തിനു സമീപം കുറ്റിക്കാട്ടിൽ നിന്നാണ് ശരീരഭാഗങ്ങൾ വന്യമൃഗം ഭക്ഷിച്ച നിലയിലുള്ള മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഊട്ടിക്കു സമീപം മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തിൽ ജോലിക്കു പോയ അഞ്ജലയെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു.

രാഷ്ട്രപിതാവിന്റെ കൊച്ചുമകന് നേരെയുണ്ടായത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണം, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി അനുവദിക്കാനാവില്ല- മുഖ്യമന്ത്രി, രാജ്യത്തിൻറെ ആത്മാവിന് വർഗീയതയുടെ അർബുദബാധയുണ്ടാവുന്നു- തുഷാർ ഗാന്ധി

രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികൾ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് അനക്കം കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിൽ നിന്ന് 20 മീറ്ററോളം ദൂരം ഇവരെ വലിച്ചിഴച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സമീപത്ത് വന്യമൃ​ഗങ്ങളെയൊന്നും കണ്ടെത്താനായില്ല. അതിനാൽ യുവതിയെ ആക്രമിച്ചത് കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഭർത്താവ് വിദേശത്ത്, സ്കൂട്ടറിലെത്തിയ 35 കാരിയായ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

പ്രദേശത്ത് ചുറ്റിത്തിരിയുന്ന വന്യമൃഗത്തെ കണ്ടെത്താനായി 10 ക്യാമറകളും കൂടുകളും സ്ഥാപിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. ഞായറാഴ്ച വരെ ഈ ഭാഗത്തെ തോട്ടങ്ങളിൽ തൊഴിലാളികൾ എത്താൻ പാടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026