BREAKING NEWS

വൈദേകത്തിൽ കുരുങ്ങി ഇ.പി; വിവാദം വീണ്ടും കത്തുന്നു; ’അനധികൃത സ്വത്ത് സമ്പാദനമോ വഴിവിട്ട ഇടപെടലോ നടന്നെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കണ പരാതിയുമായി പി. ജയരാജൻ; പാർട്ടിതല അന്വേഷണത്തിന് സിപിഎം തീരുമാനം

· · 1 min read
Share: Copied!

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരെ പാർട്ടിതല അന്വേഷണം നടത്താൻ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിലാണ് അന്വേഷണം. കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനും അടങ്ങുന്ന രണ്ടംഗ സമിതിക്കാണ് അന്വേഷണച്ചുമതല.

2022 ഡിസംബറിൽ നടന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി. ജയരാജൻ ഇ.പി. ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ, വിഷയത്തിൽ പാർട്ടി ഇടപെടലോ അന്വേഷണമോ ഉണ്ടാകാത്ത സാഹചര്യത്തിൽ 2025ൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും പി. ജയരാജൻ ഇക്കാര്യം വീണ്ടും ഉന്നയിച്ചു. തെളിവുകൾ സഹിതം ആരോപണങ്ങൾ പാർട്ടിക്ക് മുന്നിൽ അവതരിപ്പിച്ചാണ് പുനരന്വേഷണം വേണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നതെന്നാണ് വിവരം.

ഇ.പി. ജയരാജന്റെ ഭാഗത്തുനിന്ന് അനധികൃത സ്വത്ത് സമ്പാദനമോ വഴിവിട്ട ഇടപെടലുകളോ ഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കണമെന്നാണ് പി. ജയരാജന്റെ നിലപാട്. കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ട് ആൻഡ് സ്പായുടെ നിർമാണം, ഉടമസ്ഥത എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ആരോപണങ്ങൾ. അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് ഇ.പി. ജയരാജനും കുടുംബവും റിസോർട്ടിന്റെ ഭാഗമായതെന്നായിരുന്നു പി. ജയരാജന്റെ ആരോപണം.

ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജയ്‌സണും റിസോർട്ടിന്റെ ഡയറക്ടർമാരായിരുന്നുവെന്നും പി. ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ആരോപണങ്ങൾ ഇ.പി. ജയരാജൻ തള്ളിക്കളഞ്ഞു. റിസോർട്ടുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഭാര്യ ഇന്ദിരയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ലഭിച്ച പണം നിക്ഷേപിച്ചാണ് ഇന്ദിരയും മകനും റിസോർട്ടിന്റെ ഭാഗമായതെന്നും വിവാദം ഉയർന്നതോടെ അവർ പിന്മാറിയെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കിയിരുന്നു.

പിന്നീട് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം റിസോർട്ട് ഏറ്റെടുത്തു. എന്നാൽ, വിഷയത്തിൽ പാർട്ടിതല അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ഇതോടെയാണ് കഴിഞ്ഞവർഷം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആരോപണങ്ങളിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് പി. ജയരാജൻ വീണ്ടും ചോദ്യം ഉന്നയിച്ചത്. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിലാണ് പാർട്ടിതല അന്വേഷണം നടത്താൻ തീരുമാനമായത്.

വിദ്യാർഥിനികൾക്കു നേരെ നഗ്നതാപ്രദർശനം; പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരുവർഷം തടവ്; 50,000 രൂപ പിഴയും, ജാമ്യം അനുവദിച്ചു

BREAKING NEWS
വിദ്യാർഥിനികൾക്കു നേരെ നഗ്നതാപ്രദർശനം; പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരുവർഷം തടവ്; 50,000 രൂപ പിഴയും, ജാമ്യം അനുവദിച്ചു
23 Nov 2026
BREAKING NEWS
'നിയമം അറിയാതെ ബാഹുബലിയാകാൻ നോക്കരുത്'; ബിഹാർ ജഡ്ജിയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
23 Nov 2026
BREAKING NEWS
’അടിച്ച് നിന്റെ ഷേപ്പ് മാറ്റും’; പാട്ടിനിടെ മുഖത്തേക്ക് ബിയർ ഒഴിച്ചു; സംഗീതം നിർത്തി കാണിക്ക് മുന്നറിയിപ്പ് നൽകി അമേരിക്കൻ റാപ്പർ സ്വാേ ലീ; സംഭവം ഷില്ലോങ്ങിൽ
23 Nov 2026
BREAKING NEWS
'കുഞ്ഞുറങ്ങുന്ന മുറിക്കകത്തുവരെ ചോര തെറിച്ചു; ഇറച്ചി വെട്ടുന്ന കടയിൽപ്പോലും നടക്കാത്ത തരത്തിലുള്ള ക്രൂരത; 37 വെട്ടുകളാണ് വെട്ടിയത്; ഒരു മനുഷ്യനെ കൊല്ലണമെന്ന് തീരുമാനിക്കുകയാണെങ്കിൽത്തന്നെ ഒരു വെട്ടു പോരെ?', വിധി പ്രസ്താവത്തിനിടെ ജഡ്ജി
23 Nov 2026