BREAKING NEWS

എന്തെങ്കിലും ചെയ്ത് കൊടുത്തതിന്റെ പ്രതിഫലമാണോ ഇത്?? കേരളത്തിലെ ഒരു മന്ത്രി സുഹൃത്തിന്റെ ആഡംബരക്കാറാണോ ഉപയോഗിക്കുന്നത്? ഒരു കാർ പോലും നൽകാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലേ?? അതോ നൽകിയ കാറുകൾ പ്രാപ്തമല്ലെന്ന് തോന്നിയിട്ടാണോ അങ്ങനെ ചെയ്തത്, ഇത് സത്യപ്രതിജ്ഞാലംഘനം- ചിന്ത ജെറോം

· · 1 min read
Share: Copied!

തിരുവനന്തപുരം: മന്ത്രി കെ.എം ഷാജി സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവർ കാർ ഉപയോഗിച്ചതിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ഡിവൈഎഫ്ഐ. വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും എന്തെങ്കിലും ചെയ്ത് കൊടുത്തതിന്‍റെ പ്രതിഫലമാണോ ഇതെന്ന് പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം ആവശ്യപ്പെട്ടു.

സർക്കാർ വാഹനമായി ഒരു വാഹനം ഉപയോഗിക്കുമ്പോൾ അതിന് പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രിമാർക്ക് നൽകിയ കാറുകൾ പ്രാപ്തമല്ലെന്ന് തോന്നിയിട്ടാണോ അദ്ദേഹം അങ്ങനെ ചെയ്തതെന്നും ചിന്ത ജെറോം പ്രതികരിച്ചു. കേരളത്തിലെ ഒരു മന്ത്രി സുഹൃത്തിന്‍റെ ആഡംബരക്കാറാണോ ഉപയോഗിക്കുന്നത്? എന്താണ് അങ്ങിനെയൊരു സ്ഥിതിയിലേക്ക് അദ്ദേഹത്തിന് മാറേണ്ടിവന്നതെന്നുള്ള കാര്യം മുഖ്യമന്ത്രി വിശദീകരിക്കേണ്ടിയിരിക്കുന്നു.

തന്‍റെ ക്യാബിനറ്റിലുള്ള ഒരു മന്ത്രിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു കാർ പോലും നൽകാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലേ. അതുകൊണ്ടാണോ അദ്ദേഹം സുഹൃത്തിന്‍റെ ആഡംബരക്കാർ ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ യാത്ര ചെയ്യുന്നതെന്നത് സ്വാഭാവികമാണ്. ചിന്ത പറഞ്ഞു. ഇതിനൊക്കെ ഗൈഡ്ലൈൻസ് ഉണ്ട്. യഥാർത്ഥത്തിൽ ഇത് സത്യപ്രതിജ്ഞാലംഘനമാണ്. മറ്റുള്ളവരോട് പ്രീതി ഉണ്ടാകില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് അധികാരത്തിൽ എത്തിയ യുഡിഎഫിന്‍റെ മന്ത്രി സ്വന്തം സർക്കാർ വാഹനം അറബിക്കടലിൽ എറിഞ്ഞുനൽകിക്കൊണ്ടാണ് ഇങ്ങനെ ഒരു സുഹൃത്തിന്‍റെ ആഡംബരക്കാർ ഉപയോഗിക്കുന്നതെന്ന് തോന്നുന്നു. സൗജന്യമായി അങ്ങനെ നൽകുമ്പോൾ അതിന് പിന്നിൽ മറ്റ് ചില താൽപര്യങ്ങൾ ഉണ്ടായേക്കാം. അല്ലെങ്കിൽ എന്തെങ്കിലും ചെയ്തതിന്‍റെ പ്രതിഫലമാണോയെന്നുള്ളതും പരിശോധിക്കേണ്ടതുണ്ട്. ചിന്ത കൂട്ടിച്ചേർത്തു

BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026