BREAKING NEWS

‘അമ്മേ, അച്ഛാ… ഞാൻ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു, എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ ധൈര്യമില്ല, ഞാൻ നിങ്ങളെ രണ്ടുപേരെയും നശിപ്പിച്ചു, വീണ്ടും പരീക്ഷയെഴുതിയാൽ നന്നായി എഴുതാൻ പറ്റുമെന്ന് ഒരു ഉറപ്പുമില്ല’- നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് 19കാരി ജീവനൊടുക്കി

· · 1 min read
Share: Copied!

ഭോപാൽ: ‘അമ്മേ, അച്ഛാ… ഞാൻ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. പക്ഷെ, എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാനുള്ള ധൈര്യമില്ല. ഞാൻ നിങ്ങളെ രണ്ടുപേരെയും നശിപ്പിച്ചു. വീണ്ടും പരീക്ഷയെഴുതിയാൽ നന്നായി എഴുതാൻപറ്റുമെന്ന് ഒരു ഉറപ്പുമില്ല’… ആത്മഹത്യാ കുറിപ്പെഴുതിവച്ച് പത്തൊൻപതുകാരിയായ വിദ്യാർഥിനി ജീവനൊടുക്കി. നീറ്റ്-യു.ജി. പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്താണ് മധ്യപ്രദേശിലെ ഭോപാലിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.

അതേസമയം മേയ് 20-നാണ് മധ്യപ്രദേശ് സ്വദേശിയായ ആകാംക്ഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ആത്മഹത്യാക്കുറിപ്പ് ഇപ്പോഴാണ് പോലീസ് കണ്ടെത്തിയത്. പരീക്ഷയിൽ 650 മാർക്കുവരെ മകൾ പ്രതീക്ഷിച്ചിരുന്നതായി കുടുംബം പറയുന്നു. പരീക്ഷ റദ്ദാക്കിയതോടെ കടുത്ത വിഷാദത്തിലായി. കർഷകനായ അച്ഛൻ കൃഷ്ണകുമാർ ചതുർവേദി മകളെ ഡോക്ടറാക്കുക എന്ന സ്വപ്നത്തിനായി വലിയ സാമ്പത്തിക ത്യാഗങ്ങളാണ് സഹിച്ചിരുന്നത്.

വളരെ തുച്ഛമായ വരുമാനം മാത്രമുള്ള കുടുംബം കിസാൻ ക്രെഡിറ്റ് കാർഡുവഴി മൂന്നുലക്ഷം രൂപ വായ്പയെടുത്താണ് നാഗ്പുരിലെ പരിശീലന കേന്ദ്രത്തിൽ ആകാംക്ഷയെ പഠിപ്പിച്ചത്. പഠനച്ചെലവ് കണ്ടെത്താനായി അച്ഛൻ പാചകക്കാരനായും ജോലി ചെയ്തിരുന്നു. മേയ് മൂന്നിനു നടന്ന നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ ഒരാളാണ് ആകാംക്ഷ. ചോദ്യക്കടലാസ് ചോർച്ച വിവാദങ്ങളെത്തുടർന്ന് മേയ് 12-ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂൺ 21-ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതിപ്പോൾ പ്രശംസിച്ചതാണോ, അതോ താങ്ങിയതോ? ‘മോദി തന്റെ നല്ല സുഹൃത്ത്, പിന്നാലെ ട്രംപിന്റെ ഡയലോ​ഗ് ഇങ്ങനെ- ‘വർഷങ്ങളായി ഇന്ത്യ യുഎസുമായുള്ള വ്യാപാര ബന്ധത്തിൽ നിന്ന് ഉയർന്ന താരിഫുകൾ വഴി നേട്ടമുണ്ടാക്കിയിട്ടുണ്ട്’

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026