BREAKING NEWS

വിധി വന്നയുടൻ ‘അമ്മ’ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം, ദിലീപ് തിരിച്ചെത്തുന്നുവോ? ഫെഫ്കയിലും തിരിച്ചെടുക്കാൻ നടപടി… രണ്ടുവള്ളത്തിലും കാലുവച്ച് അമ്മ വൈസ് പ്രസിഡന്റ്!! ‘കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ട്, ദിലീപ് അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം, രണ്ട് പേരും സഹപ്രവർത്തകരാണ്, വിധിയിൽ സന്തോഷമുണ്ടെന്ന് പറയുന്നത് ഇരയ്‌ക്കൊപ്പം അല്ലെന്ന് അര്‍ത്ഥമില്ല’- ലക്ഷ്മിപ്രിയ

· · 1 min read
Share: Copied!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധി വന്ന പിന്നാലെ അമ്മ’ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം. അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ അടക്കമുള്ളവര്‍ യോഗത്തിൽ പങ്കെടുത്തു. കോടതി വിധിക്ക് പിന്നാലെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.

ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ ജനറൽ ബോഡിയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അമ്മയുടെ വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയപറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികള്‍ സ്വീകരിക്കുന്നതിനാണ് ചര്‍ച്ച നടക്കുന്നത്. വിധിയിൽ സന്തോഷമുണ്ട്. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ ജനറൽ ബോഡിയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ദിലീപ് അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധിയിൽ സന്തോഷമുണ്ടെന്ന് പറയുന്നത് ഇരയ്‌ക്കൊപ്പം അല്ലെന്ന് അര്‍ത്ഥമില്ലെന്നും വിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്‌സിക്യുട്ടീവ് ചർച്ച ചെയ്തുവെന്നും ഔദ്യോഗിക പ്രതികരണം ഉടൻ ഉണ്ടാകുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

ഇതിനിടെ കോടതി വിധിക്ക് പിന്നാലെ അമ്മ അസോസിയേഷനും പ്രതികരിച്ചു. കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അമ്മയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. അതിനിടെ, ദിലീപിനെ ഫെഫ്കയിലും തിരിച്ചെടുക്കാൻ നടപടി തുടങ്ങി.

ഈ വിധി അന്തിമമല്ല, മേൽക്കോടതിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം…അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകും, മേൽക്കോടതിയിൽ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടും, ഗുഢാലോചന എപ്പോഴും ഒരു വെല്ലുവിളി – ബി. സന്ധ്യ

ഒന്നിനു പിറകെ ഒന്നായി 21 പേർ കൂറുമാറിയ കേസ്, ദിലീപ് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് നടി അമ്മയ്ക്ക് നേരത്തേ പരാതി നൽകിയിരുന്നുവെന്ന് പോലീസിനോടു പറഞ്ഞ ഇടവേള ബാബു കോടതിയിൽ മലക്കംമറിഞ്ഞു, ‘ഒന്നും ഓർമയില്ല’!! ‘അമ്മ’ സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെ ദിലീപും നടിയും തർക്കമുണ്ടായി- മൊഴിനൽകിയ സിദ്ദീഖും ഭാമയും കോടതിയിൽ കൂറുമാറി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026