BREAKING NEWS

അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര…. ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും

· · 1 min read
Share: Copied!

ചിറ്റൂർ: ഏതാനും ആഴ്ചകൾക്കു മുൻപാണ് ആ കുടുംബത്തിന്റെ അത്താണി അവർക്ക് നഷ്ടമായത്. ഒരു 17 കാരന്റെ ഡ്രൈവിങ് മോഹത്തിനു മുന്നിൽ, ടയറുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് അവർക്ക് നഷ്ടമായത്, ഒരു അച്ഛനേയാണ്, ഒരു ഭർത്താവിനെയാണ്. എന്നാൽ അവർക്ക് മുന്നോട്ട് ജീവിതം തുഴഞ്ഞേ പറ്റു… അതിനായി കണ്ണീരുണങ്ങും മുൻപേ ബാലകൃഷ്ണന്റെ തട്ടുക‌ടയിൽ വീണ്ടും അടുപ്പെരിഞ്ഞു. ജയബാലകൃഷ്ണൻ നാട്ടുകാർക്കു മുൻപിൽ സ്നേഹത്തോടെ വിളമ്പിയ ദോശയും ചമ്മന്തിയും ഓംലെറ്റുമെല്ലാം ആവശ്യക്കാർക്കായി വിളമ്പി ഭാര്യയും മകളും. കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച കാർ ഇടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ തട്ടുകടയാണ് കഴിഞ്ഞദിവസം മുതൽ ഭാര്യ ബിന്ദുവും മകൾ ഭദ്രകീർത്തിയും ചേർന്നു തുറന്നത്.

ജയബാലകൃഷ്ണന്റെ ചിത്രത്തിനു താഴെ തിരി തെളിച്ചാണ് കട വീണ്ടും തുടങ്ങിയത്. ജയബാലകൃഷ്ണന്റെ മരണത്തോടെ കുടുംബത്തിന്റെ ജീവിതമാർഗവും ഏറെ പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് തട്ടുകട വീണ്ടും തുറക്കാൻ കുടുംബം തീരുമാനിച്ചത്. ഹൈദരാബാദിലെ ജോലി തൽക്കാലത്തേക്ക് ഉപേക്ഷിച്ചാണ് ഭദ്രകീർത്തി കടയിൽ നിൽക്കുന്നത്. കേസിന്റെ കാര്യങ്ങൾ കൃത്യമായി നോക്കുന്നുണ്ടെന്നും എതിർ ഭാഗത്ത് ജഡ്ജിയായതിനാൽ പ്ലാനിങ്ങോടു കൂടിയാണ് കേസ് നടത്തുന്നതെന്ന് ഇതിനിടയിൽ ഭദ്ര കീർത്തി പറഞ്ഞു.

ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026