BREAKING NEWS

പ്രതിഷേധക്കാർ എത്താതിരിക്കാൻ ഒരാൾ പൊക്കമുള്ള ബാരിക്കേഡുമായി പോലീസ് ജന്തർ മന്തറിന്റെ മുന്നിൽ കാവൽ നിന്നു, പിറകുവശം വഴി സിജെപിയുടെ മിന്നൽ എൻട്രി, പോലീസ് സംഭവമറിഞ്ഞത് സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ലൈവിലൂടെ… അശുതോള റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി നൽകാത്തതിനെ തുടർന്ന് അവിടേക്ക് നുഴഞ്ഞുകയറി സിജെപി പ്രവർത്തകരുടെ മിന്നൽ പ്രതിഷേധം. ജന്തർ മന്തറിൽ ഒരുതരത്തിലുമുള്ള പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞദിവസം സമരം നടത്താനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ജന്തർ മന്തറിനെ ഡൽഹി പോലീസ് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം. സിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് പ്രതിഷേധവിവരം പോലീസ് അറിഞ്ഞത്.

പ്രതിഷേധക്കാർ എത്താതിരിക്കാൽ ഒരാളേക്കാൾ പൊക്കമുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചാണ് ഇവിടേക്കുള്ള പ്രവേശനം ഡൽഹി പോലീസ് തടഞ്ഞിരുന്നത്. എന്നാൽ ജന്തർ മന്തറിന് പിറകുവശത്തെ ഗേറ്റിന് സമീപം എൻഡിഎ സഖ്യകക്ഷിയാ ജെഡിയുവിന് അനുവദിച്ച ഓഫീസിന്റെ മുറ്റത്തുകൂടി ജന്തർ മന്തറിലേക്ക് കയറാൻ കഴിയുന്ന വഴിയുണ്ട്. ഇതിലൂടെയാണ് സിജെപി നേതാക്കളായ അശുതോള റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിലാണ് ഡൽഹി പോലീസിനെ ഞെട്ടിച്ച മിന്നൽ പ്രതിഷേധം നടത്തിയത്. ത്രിവർണ പതാകയുമായാണ് ഇവർ ജന്തർമന്തറിലേക്ക് കയറിയത്. ഇവരെ അപ്പോൾ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം ജന്തർ മന്തറിനെ സമര വേദികളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിജെപി രംഗത്ത് വന്നിരുന്നു. സിജെപിയുടെ ആദ്യത്തെ സമരം നടന്നത് ജന്തർ മന്തറിലായിരുന്നു. ജന്തർ മന്തറിൽ സമരത്തിനുള്ള തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് സിജെപി പോലീസിന് അപേക്ഷ നൽകിയത്. 24 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ സ്വന്തം നിലയ്ക്ക് പ്രതിഷേധം ആരംഭിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ ജന്തർ‌മന്തർ‌ സമരവേദിയല്ലെന്നുള്ള വിജ്ഞാപനം പോലീസ് ഇറക്കുകയായിരുന്നു. സിജെപി അനുവദിച്ച 24 മണിക്കൂർ സമയം അവസാനിക്കാനിരിക്കെയാണ് ജന്തർ‌മന്തറിലേക്ക് പ്രവർത്തകർ അപ്രതീക്ഷിതമായ എൻട്രി നടത്തിയത്.

’കുറെ പിഴവുകൾ; പല രേഖകളും ഇല്ല, 220 രൂപ കോർട്ട് ഫീസ് അടച്ചതിലും കുറവ്; എല്ലാം തിരുത്തി വീണ്ടും സമർപ്പിക്കണം’; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ 14 പിഴവുകൾ; സുപ്രീം കോടതി രജിസ്ട്രി തിരുത്തൽ നിർദേശിച്ചു; ഇന്ന് പരി​ഗണിക്കില്ല

BREAKING NEWS
മുസ്ലിമിന്റെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയി?? ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നു, ആയിരക്കണക്കിന് ആളുകളാണ് അത് ഏറ്റെടുത്തത്, വിമര്‍ശനവുമായി നെടുമ്പാശ്ശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം
13 Oct 2026
BREAKING NEWS
വെള്ളം കുടിക്കാൻ ​ഗ്ലാസെടുക്കുന്നത് കണ്ട് സംശയം, പരിശോധിച്ചപ്പോൾ എംഡിഎംഎ; കണ്ണൂർ വനിതാ ജയിലിലെ തടവുകാരിയിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്, കൊടുത്തത് മറ്റൊരു തടവുകാരിയെന്ന് മൊഴി
13 Oct 2026
BREAKING NEWS
ഇടുക്കിയിൽ‌ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും തകർന്നു, വീട്ടിൽ ആളില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം
13 Oct 2026
BREAKING NEWS
സ്വർണവില ഇന്നും താഴേക്ക്; രണ്ട് ദിവസം കൊണ്ട് പവന് 1,560 രൂപയുടെ കുറവ്, വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കറിയാം
13 Oct 2026