BREAKING NEWS

‘അഞ്ചാം നിലയിൽ താമസിക്കുന്ന ദീപക്കിന്റെ സ്കൂട്ടർ തീയിടാൻ പെട്രോളും തീപ്പെട്ടിയും തന്നു; ഞാൻ പോയി കത്തിച്ചു, അതിൽനിന്നും ഫ്ളാറ്റ് മുഴുവനും തീപടരുകയായിരുന്നു‘; ഗോവിന്ദ്പുരി തീപിടിത്തം; മാസ്ക് ധരിച്ചെത്തിയ 17കാരിയെ പൊക്കി പോലീസ്; പിന്നാലെ മൂന്ന് പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി : മൂന്നുപേരുടെ മരണത്തിനിടയാക്കിയ സൗത്ത് ഈസ്റ്റ് ഡൽഹി ഗോവിന്ദ്പുരിയിലെ തീപിടിത്തത്തിൽ നിർണ്ണായക വഴിത്തിരിവ്. 5 നില കെട്ടിടത്തിൽ തീപിടിത്തമുണ്ടാകുന്നതിനു തൊട്ടുമുൻപ്, തലയും മുഖവും തുണിയിട്ടു മൂടിയ ഒരു സ്ത്രീ കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതു തന്നെയാണ്അ തീ പിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സുപ്രധാനമായിരിക്കുന്നതും. ആ സ്ത്രീ കെട്ടിടത്തിലേയ്ക്ക് പയറിയ ശേഷമാണ് തീ​ഗോളമുണ്ടായത്. പിന്നാലെ സ്ത്രീ കെട്ടിടത്തിൽ നിന്ന് വേ​ഗം ഇറങ്ങിപ്പോടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ നിലവിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. ഈ കുട്ടിയെയാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ പുലർച്ചെ 2.24 നാണ് ഗോവിന്ദ്പുരിയിലെ അഞ്ചുനില കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. 2. 20ന് പെൺകുട്ടി കെട്ടിടത്തിന് മുകളിലേയ്ക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. വിശദ പരിശോധനകൾക്കും അന്വേഷണത്തിനും ശേഷമാണ് ദൃശ്യങ്ങളിലെ പെൺകുട്ടി തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ സമീപ പ്രദേശത്തുതന്നെയുള്ളയാളാണെന്ന് പോലീസ് കണ്ടെത്തിയത്. നവജീവൻ ക്യാമ്പ് സ്വദേശിനിയായ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും ചില നിർണ്ണായക വിവരങ്ങൾ പോലീസിനു ലഭിച്ചു. തനിക്ക് പരിചയമുള്ള സരിത എന്ന സ്ത്രീ തീപിടുത്തമുണ്ടായ ഫ്ളാറ്റിലെ അഞ്ചാം നിലയിൽ താമസിക്കുന്ന ദീപക് എന്നയാളുടെ സ്കൂട്ടർ കത്തിക്കാൻ തന്നെ സമീപിച്ചുവെന്നും അതിനായി പെട്രോളും തീപ്പെട്ടിയും നല്കിയെന്നും പെൺകുട്ടി പറഞ്ഞു. ആ സ്ത്രീയുടെ നിർദ്ദേശ പ്രകാരം താൻ ആ കെട്ടിടത്തിനുള്ളിൽ കടക്കുകയും ദീപക്കിന്റെ സ്കൂട്ടർ കത്തിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് കെട്ടിടത്തിനൊന്നാകെ തീ പിടിച്ചതെന്നാണ് 17 കാരിയുടെ മൊഴി. ഇതുപ്രകാരം സരിതയെയും ഒപ്പം ഗോവിന്ദ്പുരി സ്വദേശി നിരഞ്ജൻ, സഹോദരൻ രാജ്കുമാർ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.ദീപക്കിനോടുള്ള വ്യക്തിവൈരാ​ഗ്യമാണ് പ്രതികളെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

ശനിയാഴ്ചയാണ് തീപിടുത്തത്തിന് തൊട്ടുമുമ്പ് ഒരു സ്ത്രീ കെട്ടിടത്തിലേയ്ക്ക് കയറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചത്. അതിനുപിന്നാലെ പോലീസ് ആ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ രണ്ടു പേരുടെ നില ഇപ്പോഴും ​ഗുരുതരമായി തുടരുകയാണ്.

സോപ്പിട്ട് അടുത്തു കൂടി സൗഹൃദം സ്ഥാപിച്ച് വരുതിയിലാക്കും; 25ൽ ഏറെ സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തി പലചരക്കുകട ഉടമ അറസ്റ്റിൽ

BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026
BREAKING NEWS
യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ വെടിവെച്ചിട്ടത് 58 ഡ്രോണുകൾ!! പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ട് അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ട് ഇറാൻ, സൈനിക നീക്കങ്ങൾക്കിടെ അമേരിക്കയ്ക്ക് 45 എംക്യു-9 ഡ്രോണുകൾ നഷ്ടമായി, ഡ്രോണുകളുടെ മൂല്യം 130 കോടി ഡോളറിലധികം... സൈനിക നീക്കങ്ങൾക്ക് പണം നൽകരുത്- ഡെമോക്രാറ്...
21 Nov 2026
BREAKING NEWS
ഭാര്യയോട് സംസാരിക്കുന്നത് കണ്ട് അയൽവാസിക്കു നേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്ത് ഭർത്താവ്, യുവാവ് നിലത്തുവീണതോടെ കാൽ വെട്ടിയെടുക്കാനായി ശ്രമം, കാലിൽ പിടുത്തമിട്ടതോടെ നാട്ടുകാർ പൂഴിമണൽ കണ്ണിൽ വാരിയെറിഞ്ഞ് കീഴ്പ്പെടുത്തി, തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയേയും ആക്രമിച്ചു, വധശ്രമത്തിന് കേസ്
21 Nov 2026
BREAKING NEWS
'രാവണനെ മഹത്വവൽക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം, രാമന്റെ മഹത്വം വ്യക്തമാക്കുന്ന പല ഭാ​ഗങ്ങളും ഒഴിവാക്കി; 'രാമായണ'യുടെ പ്രദർശനം നിർത്തിവയ്ക്കണം': വിശ്വഹിന്ദു പരിഷത്ത്
21 Nov 2026