BREAKING NEWS

‘ഞാൻ മോഷ്ടിച്ചിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും കേട്ടില്ല’- കുട്ടി!! 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പുനലൂർ ലിവിങ് വാട്ടർ സ്ഥാപനത്തിലെ വാർഡനും കുക്കും ചേർന്ന് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കിയിട്ട് മർദിക്കാൻ ശ്രമം, വിവരം പുറത്തറിഞ്ഞത് അവധി കഴിഞ്ഞ് തിരിച്ചുപോകാൻ കുട്ടി വിസമ്മതിച്ചതോടെ…കേസ്

· · 1 min read
Share: Copied!

കൊല്ലം: പണം മോഷ്ടിച്ചെന്നാരോപിച്ച് പുനലൂരിൽ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമിച്ചെന്ന് പരാതി. 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദന ശ്രമം. പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിനെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകി. സംഭവത്തിൽ സ്ഥാപനത്തിലെ വാർഡനെയും കുക്കിനെയും പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

500 രൂപ കാണാനില്ലെന്ന് ആരോപിച്ച് വാർഡനും കുക്കും ചേർന്നാണ് കൊടും ക്രൂരത നടത്തിയത്. കുട്ടികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ. അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കവേ കുട്ടി വിസമ്മതം കാണിക്കുകയായിരുന്നു. തുടർ‍ന്നു കുടുംബം കാര്യമന്വേഷിച്ചപ്പോഴാണ് താൻ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വാർഡനും കുക്കും മർദ്ദിക്കാൻ ശ്രമിച്ചെന്ന് കുട്ടി പറയുന്നത്. താൻ മോഷ്ടിച്ചില്ലെന്ന് കുട്ടി പറഞ്ഞെങ്കിലും വാർഡനും കുക്കും ക്രൂരത കാട്ടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

നെല്ലിട പോലും വിട്ടുകൊടുക്കാതെ ഇറാനും അമേരിക്കയും!! ഇറാൻ മുന്നോട്ടുവച്ചത് തനിക്ക് അം​ഗീകരിക്കാൻ കഴിയാത്ത നിബന്ധനകൾ, പുതിയ ചർച്ചാ നിർദേശത്തിൽ തൃപ്തനല്ല- ട്രംപ്, ഭീഷണിപ്പെടുത്തുന്ന സംസാര രീതികളും, പ്രകോപനപരമായ നടപടികളും ഇങ്ങോട്ടു വേണ്ട, അതുപേക്ഷിച്ചാൽ ചർച്ചയാകാം- അരാ​ഗ്ചി

BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026
BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026