BREAKING NEWS

പല തവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും നിരസിച്ചു, പ്ലസ് ടു വിദ്യാർഥിനിയെ സ്കൂളിൽ പോകുവഴി യുവാവ് കുത്തിക്കൊലപ്പെടുത്തി, മദ്യലഹരിയിൽ പ്രതി കയ്യിൽ കരുതിയ കത്തി ഉപയോ​ഗിച്ച് വിദ്യാർഥിനിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ

· · 1 min read
Share: Copied!

ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനിയെ മദ്യലഹരിയിൽ യുവാവ് കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരൻകോട്ടയിൽ ശാലിനി (17) ആണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് സംഭവം. കുറച്ചു നാൾ മുൻപ് പ്രദേശവാസിയായ മുനിരാജ് ശാലിനിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ താൽപര്യമില്ലെന്നായിരുന്നു ശാലിനിയുടെ മറുപടി.

തുടർന്നു കഴിഞ്ഞയാഴ്ച യുവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. ഇതോടെ മുനിരാജിനെ ശാലിനിയുടെ പിതാവ് മാരിയപ്പൻ ഇയാളെ താക്കീത് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിൽ യുവാവ് ഇന്ന് രാവിലെ വഴിവക്കിൽ ശാലിനിയെ കാത്തുനിന്നു സംസാരിക്കാൻ ശ്രമിച്ചു. താൽപര്യമില്ലെന്ന് അറിയിച്ച ശേഷം ശാലിനി മുന്നോട്ട് നടന്നുപോകുന്നതിനിടെ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു.

തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിൽ ഏൽപ്പിച്ചു. ശാലിനിയെ രാമേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരാതി ലഭിച്ചകാര്യം കലക്ടർ മറച്ചുവച്ചു, അനീഷ് ജോർജിനുമേൽ സമ്മർദമുണ്ടെന്ന് കാണിച്ച് കോൺഗ്രസ് ബിഎൽഎ നവംബർ എട്ടിന് കലക്ടർക്ക് പരാതി നൽകി!! ഉദ്യോഗസ്ഥ തലത്തിൽ സമ്മർദമില്ല, വ്യക്തിപരമായ സമ്മർദത്തിനുള്ള സാധ്യത പരിശോധിക്കുമെന്ന് കുറിപ്പ് പുറത്തിറക്കി

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026