BREAKING NEWS

അമ്മയെ കാണണമെന്നാവശ്യപ്പെട്ട മകന്റെ കയ്യിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, കണ്ണിൽ കുരുമുളക് പൊടി തേച്ചു, സ്കൂളിൽ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു, കുട്ടിയുടെ കൺപോളകൾ വീങ്ങിയ നിലയിൽ… 7 വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത!! വിവാഹമോചനം നേടിയ പ്രതി കുട്ടിയെ ഉപദ്രവിച്ചത് മറ്റൊരു സ്ത്രീയെ വീട്ടിൽ കൊണ്ടുവന്നതോടെ, പിതാവിനെതിരെ കേസ്

· · 1 min read
Share: Copied!

ബെംഗളൂരു: കർണാടകയിൽ ഏഴ് വയസുകാരന് നേരെ സ്വന്തം പിതാവിൻറെ കൊടും ക്രൂരത. കുട്ടിയുടെ ഉള്ളം കയ്യിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയും കണ്ണിൽ കുരുമുളകുപൊടി വിതറുകയും ചെയ്ത അച്ഛനെതിരെ പോലീസ് കേസെടുത്തു. കുംട സ്വദേശി വിജയ നായിക്കിനെതിരെയാണ് കേസെടുത്തത്.

ഉത്തര കന്നഡ ജില്ലയിലെ കുംട സ്വദേശിയാണ് വിജയ നായിക്. ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം തനിക്കൊപ്പം കഴിയുന്ന രണ്ട് കുട്ടികളിൽ ഒരാളെയാണ് വിജയ നായിക് ക്രൂരമായി ഉപദ്രവിച്ചത്. ചട്ടുകം പഴുപ്പിച്ച് കയ്യിൽ വച്ച് പൊള്ളിച്ചു. കുഞ്ഞ് കണ്ണുകളിൽ കുരുമുളക് പൊടി തേച്ചു. സ്കൂളിൽ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു. ഒരു ഏഴ് വയസുകാരന് താങ്ങാവുന്നതിലും അധികമായിരുന്നു വിജയ നായിക്കിന്റെ ക്രൂരത.

ഭാര്യയുമായി പിരിഞ്ഞു ജീവിക്കുന്ന വിജയ് നായിക്കിന് കോടതിയാണ് കുട്ടികളുടെ സംരക്ഷണ ചുമതല കൈമാറിയിരുന്നത്. ഇതിനിടെ ഏതാനും ദിവസം മുൻപ് മറ്റൊരു സ്ത്രീയെ ഇയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതോടെ സ്വന്തം അമ്മയെ കാണണമെന്ന് മകൻ വാശിപിടിച്ചു. ഇതോടെയാണു കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയെ സ്കൂളിൽ വിടാത്തതിന്റെ കാരണം തേടിയ അധ്യാപകരോട് സുഖമില്ലെന്ന് കള്ളവും പറഞ്ഞു. എന്നാൽ സ്കൂൾ അധികൃതർ കുട്ടിയുടെ അമ്മയെ ബന്ധപ്പെട്ടതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കു‌ഞ്ഞിന് ഡോക്ടർമാർ ചികിത്സ നൽകുകയാണ്. കൺപോളകൾ വീങ്ങിയ നിലയിലാണ്. അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

പൾസർ സുനിക്ക് കുരുക്കായത് ആ മെമ്മറി കാർഡ്, രഹസ്യ ഫോൾഡറിൽ സുനിയുമായി അടുപ്പമുള്ള സ്ത്രീകളുടെ ന​ഗ്ന ദൃശ്യങ്ങൾ, സ്ത്രീകളുടെ ദൃശ്യങ്ങൾ ‘ഡിയർ’ എന്ന പേരിൽ, നടിയുടെ ദൃശ്യങ്ങൾ മറ്റൊരു ഫോൾഡറിൽ, ഒന്നാം പ്രതി സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ!! ജഡ്ജി കോടതിയിലെത്തി, വിധി ഉടൻ

BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026