BREAKING NEWS

‘ചലോ ദില്ലി’, ജനസാ​ഗരത്തിൽ പ്രകമ്പനം കൊണ്ട് ഡൽഹി; ‘ ഇത് ഭാരതത്തിന്‍റെ ശബ്‌ദം, ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും’: രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ ‘ചലോ ഡൽഹി’ പ്രതിഷേധ മാർച്ച് രാജ്യതലസ്ഥാനത്ത് വൻ ശക്തിപ്രകടനമായി. രാജാജി മാർഗ് മുതൽ രാംലീല മൈതാനം വരെ നടന്ന റാലിയിൽ പ്രതിപക്ഷ നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും അണിനിരന്നു. ആവേശകരമായ പ്രതിഷേധത്തിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെ സമാപനമായി.

കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഉന്നയിച്ചത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച ഗ്യാനേഷ് കുമാറിന് ജയിലിൽ പോകേണ്ടിവരുമെന്ന് രാഹുൽ പറഞ്ഞു. 2024-നു ശേഷം 13 കോടി പേരെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയെന്നും 2024-ലെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ജുഡീഷ്യറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ആർഎസ്എസ് പിടിച്ചടക്കിയെന്നും രാഹുൽ കുറ്റപ്പെടുത്തി.

മോദിയും അമിത് ഷായും എവിടേക്കും പോകേണ്ടെന്നും ഇരുവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾക്കെതിരായ പോരാട്ടം തുടരുമെന്ന സന്ദേശവും പ്രസംഗത്തിലൂടെ അദ്ദേഹം നൽകി.

മല്ലികാർജുൻ ഖർഗെയുടെ വസതിയിൽനിന്ന് പ്രധാന നേതാക്കൾ തുറന്ന വാഹനങ്ങളിലാണ് രാംലീല മൈതാനത്തേക്ക് എത്തിയത്. കൊണാട്ട് പ്ലേസിലെ മിന്റോ റോഡ് മുതൽ നേതാക്കളുടെ വാഹനവ്യൂഹത്തിനൊപ്പം ആയിരക്കണക്കിന് പ്രവർത്തകരും അണിനിരന്നു. പ്രതിഷേധ മാർച്ച് ഇന്ത്യാ സഖ്യത്തിന്റെ ഐക്യപ്രകടനമായി മാറി.

മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, എം.എ. ബേബി, ഡി. രാജ തുടങ്ങിയ പ്രമുഖ നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാരും മന്ത്രിമാരും എംപിമാരും റാലിയിൽ പങ്കെടുത്തു. പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പ്രവർത്തകരും ഒരുമിച്ചെത്തിയതോടെ രാജ്യതലസ്ഥാനത്ത് വൻ ജനപങ്കാളിത്തത്തിനാണ് മാർച്ച് സാക്ഷ്യംവഹിച്ചത്.

രാഹുൽ ​ഗാന്ധിയുടെ വാക്കുകൾ

ഇന്നത്തെ ഈ മഹാറാലിയിലുടെ കേന്ദ്ര സർക്കാരിന് ഇന്ത്യൻ ജനത കൃത്യമായ സന്ദേശം നൽകി കഴിഞ്ഞു. ഇത് ഭാരതത്തിന്‍റെ ശബ്‌ദമാണ്. ജനാധിപത്യം അവസാനിപ്പിക്കാൻ അനുവദിക്കില്ല. ഇത് രാജ്യത്തെ ജനങ്ങളുടെ ആകെ ശബ്ദമാണ്. ഭരണഘടന ഇല്ലാതാക്കാൻ അനുവദിക്കില്ല. നിങ്ങൾ എത്ര ശക്തരായാലും ഇന്ത്യ അതിനെ ചെറുക്കും. എത്രയോ സംസ്ഥാനങ്ങളിൽ വോട്ട് അട്ടിമറി നടന്നു. വോട്ടർപട്ടികയിലും, ഇ വിഎമ്മിലുമൊക്കെ അട്ടിമറി നടന്നു. 2024 ന് ശേഷം 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി. 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. വ്യാജ തെരഞ്ഞെടുപ്പിന്‍റെ പേരിൽ ഗ്യാനേഷ് കുമാറിന് ജയിലിൽ പോകേണ്ടി വരും. ഇത് വെറുമൊരു മോഷണമല്ല. അപൂർവങ്ങളിൽ അപൂർവമാണ്. എല്ലാ സ്ഥാപനങ്ങളും കൈയടക്കി. ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങൾ ആർ എസ് എസ് പിടിച്ചടക്കി. ഈ സ്ഥാപനങ്ങളൊന്നും മോദിയുടെയോ അമിത് ഷായുടെതോ അല്ല. രാജ്യത്തിന്‍റെ സമ്പത്ത് അദാനിക്കും അമ്പാനിക്കും തീറെഴുതി. അദാനിക്കും അംബാനിക്കും കോടികളുടെ ആനുകൂല്യങ്ങൾ നൽകി. വിദ്യാഭ്യാസ രംഗത്തെ ഈ സർക്കാർ തകർത്തു. അങ്ങനെ സകല മേഖലകളും തകർത്ത് തരിപ്പണമാക്കി. ഗ്യാനേഷ് കുമാറിലൂടെ രാജ്യത്തെ തെരഞ്ഞെടുപ്പും അട്ടിമറിച്ചു. മോദിയെ നിലക്ക് നിർത്താൻ ഗ്യാനേഷ് കുമാറിനെ ആദ്യം പുറത്താക്കണം. മോദിയും അമിത് ഷായും എവിടെയും പോകേണ്ട. നിങ്ങളെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരും. അക്രമത്തിന്‍റെ വഴി സ്വീകരിക്കില്ല. സമാധാനത്തിന്‍റെ വഴിയിലൂടെ ഭരണഘടന സംരക്ഷിക്കും. ഞങ്ങളുടെ സ്നേഹത്തിന്‍റെ കട തുറന്നിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഗ്യാനേഷ് കുമാർ രാജ്യത്തോട് ചെയ്തത് വലിയ കുറ്റമാണ്. ആ കുറ്റമടക്കം എല്ലാത്തിനുമുള്ള ശിക്ഷ ലഭിക്കണം. സ്നേഹത്തിന്‍റെ വഴിയിലൂടെ നമ്മൾ ലക്ഷ്യം കാണുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

നവംബർ ഒന്ന് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന്, ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത്!! തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റ അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യ, സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ- ജെ.പി. നഡ്ഡ

 

BREAKING NEWS
ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബികോം പാസായ മുൻ എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കെ.ജെ. ജിതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി, വഴി...
01 Nov 2026
BREAKING NEWS
നവംബർ ഒന്ന് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന്, ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത്!! തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റ അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യ, സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ- ജെ.പ...
01 Nov 2026
BREAKING NEWS
'ലവ് ജിഹാദ്' ആരോപണങ്ങളെ തുടർന്ന് അന്വേഷണം, സം​ഗതി കാര്യം; കെജിഎംയുവിൽ ലൈംഗിക-മാനസിക പീഡനവും നിർബന്ധിത മതപരിവർത്തന നീക്കങ്ങളും നടന്നതായി കണ്ടെത്തൽ ; ഡോക്ടർമാർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം; 11 പരാതികളിലെ എസ്ടിഎഫ് അന്വേഷണ റിപ്പോർട്ട് പുറത്ത്
01 Nov 2026
BREAKING NEWS
വീണ്ടും അഞ്ച് വർഷം കൂടെ പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കണം, അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിലും ഭരണത്തിലെത്താൻ രാഹുലിന് കഴിയില്ല, പരിഹാസവുമായി അമിത് ഷാ
01 Nov 2026