കണ്ണൂർ: രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകൻ വിപിനെതിരെ നടപടി സ്വീകരിച്ചത്.
ക്ലാസ് മുറിയിലെ ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിനെ തുടർന്നാണ് അധ്യാപകൻ കുട്ടിയെ മർദിച്ചതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മർദനത്തെ തുടർന്ന് കുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ടതോടെയാണ് കുടുംബം പോലീസിനെ സമീപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
















































