BREAKING NEWS

നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം… വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം… വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി… അധ്യാപകൻ അറസ്റ്റിൽ

· · 1 min read
Share: Copied!

ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ പ്ലസ് ടു വിദ്യാർഥിനിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിലായി. നരേന്ദ്ര കുശ്‌വാഹ എന്ന അധ്യാപകനെതിരെയാണ് നടപടി. വിദ്യാർഥിനിയെ പുറത്തുപോകാൻ ക്ഷണിച്ചെന്നും പരാതിയുണ്ട്.

വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താമെന്നുമായിരുന്നു അധ്യാപകൻ അയച്ച സന്ദേശങ്ങളിലൊന്ന്. ജില്ലാ കളക്ടർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവർക്ക് നൽകിയ രേഖാമൂലമുള്ള പരാതിയിൽ അധ്യാപകൻ നവംബർ 14-ന് ശിശുദിനത്തിൽ സാധാരണ സംഭാഷണത്തിലൂടെയാണ് വിദ്യാർഥിനിയുമായി സംസാരിച്ചുതുടങ്ങിയതെന്ന് പറയുന്നു. തുടർന്ന് നവംബർ 18 മുതൽ 20 വരെ നിരവധി അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാണ് വിദ്യാർഥിനിയുടെ ആരോപണം.

തന്റെ ഇഷ്ടപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അധ്യാപകൻ ആവശ്യപ്പെട്ടതായി വിദ്യാർഥിനി പരാതിയിൽ പറയുന്നു. ‘നിങ്ങൾ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയാണ്’ എന്ന അർഥത്തിലുള്ള സന്ദേശവും അധ്യാപകൻ അയച്ചിരുന്നു. ‘നിങ്ങൾ എന്നെ ശ്രദ്ധിക്കണം’ എന്ന തരത്തിലുള്ള സന്ദേശങ്ങളും ലഭിച്ചു. തന്നെ ഉറക്കണമെന്നും എന്തെങ്കിലും സഹായം ചെയ്യാനാകുമോയെന്ന് അറിയിക്കണമെന്നും അധ്യാപകൻ ആവശ്യപ്പെട്ടതായി വിദ്യാർഥിനി ആരോപിച്ചു.

“നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണ്, നീ എന്നെ നോക്കണം (എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം), ഉറക്കിക്കിടത്തണം, എന്തെങ്കിലും സഹായം വേണോ എന്നും ഇയാൾ ചോദിച്ചു.

സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ അധ്യാപകന് രഹസ്യ മുറിയുണ്ടായിരുന്നുവെന്നും വിദ്യാർഥിനി പരാതിയിൽ വെളിപ്പെടുത്തി. ലാബിന്റെ ഒരു ഭാഗം കർട്ടനുകൾ ഉപയോഗിച്ച് മറച്ചാണ് ഈ ഇടം ഒരുക്കിയിരുന്നതെന്നാണ് ആരോപണം. പെൺകുട്ടികളെ ഈ ഭാഗത്തേക്ക് കൊണ്ടുപോയി സംസാരിക്കാറുണ്ടായിരുന്നുവെന്നും വിദ്യാർഥിനി പറഞ്ഞു.

അധ്യാപകന്റെ ഇത്തരം പെരുമാറ്റത്തോട് എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മറ്റ് ചില വിദ്യാർഥിനികളോടും അധ്യാപകൻ സമാനമായ രീതിയിൽ സംഭാഷണങ്ങൾ നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026
BREAKING NEWS
പാർട്ടിക്കുള്ളിൽ തർക്കം? 'ഞാൻ ഈ നാട്ടുകാരൻ അല്ല, മാവിലായിക്കാരൻ ആണ്' പാർട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോടു ചോദിക്കണം- മുഖ്യമന്ത്രി... യുപി സ്കൂളിൽ 3.49 ലക്ഷം കുട്ടികളും 18,856 അധ്യാപകരാണുള്ളത്, വിദ്യാർഥി- അധ്യാപക അനുപാതം 1:25 ആക്കിയാലും പുതിയ നിയമനം നൽകാൻ കഴിയില്ല, സമൂഹമാധ്യമത്തിൽ തനിക്കെതിരായ ...
25 Nov 2026
BREAKING NEWS
ഒന്നര വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ വിഷാദരോ​ഗത്തിന് അടിമ, കടുത്ത ടിബി രോഗം ബാധിച്ച് ആഹാരം പോലും കഴിക്കാനാവുന്നില്ല, മകനൊപ്പം താമസിക്കുന്ന 56 കാരി വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് എല്ലും തോലുമായ അവസ്ഥയിൽ
25 Nov 2026