BREAKING NEWS

വനിതാ പോലീസുദ്യോ​ഗസ്ഥയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ചു, വാഹനം കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന്; പ്രധാന പ്രതി പിടിയിൽ

· · 1 min read
Share: Copied!

പാലക്കാട്: വനിതാ പോലീസുദ്യോഗസ്ഥയുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. പുതുക്കോട് മണപ്പാടം കണക്കന്നൂർ സ്വദേശി രാജി എന്ന ഷിജുവിനെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ തമിഴ്നാട് സ്വദേശി മാതേഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈ 18-നാണ് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയുടെ മണപ്പാണത്തുള്ള വീട്ടിൽനിന്ന് രാത്രി ബൈക്ക് മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽനിന്ന് ബൈക്ക് കണ്ടെത്തി.

ബൈക്ക് കൈവശംവെച്ചിരുന്ന മാതേഷിനെ ചോദ്യം ചെയ്തപ്പോഴാണ് മണപ്പാടം സ്വദേശിയായ ഷിജുവാണ് ബൈക്ക് മോഷ്ടിച്ച് മാതേഷിന് കൈമാറിയതെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം മണപ്പാടത്തുനിന്ന് ഷിജുവിനെ പിടികൂടുകയായിരുന്നു.

ഇരുവരും മുമ്പ് നിരവധി കഞ്ചാവ് കേസുകളിലും വാഹനമോഷണക്കേസുകളിലും പ്രതികളായിരുന്നുവെന്ന് വടക്കഞ്ചേരി പോലീസ് അറിയിച്ചു.

BREAKING NEWS
’നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സഹായിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചു’ ; വ്യാജവാർത്താ പരാതി; ഷാനിമോൾ ഉസ്മാന്റെ മൊഴിയെടുത്തു
16 Oct 2026
BREAKING NEWS
ആദ്യം ഇര, പിന്നീട് തലവനുമായി കൂട്ടുചേർന്ന് വല നെയ്തുതുടങ്ങി!! ലഹരി അകത്തുചെന്നാൽ ശരണ്യയുടെ മട്ടും ഭാവവും മാറും, ഒരു തരം ഭ്രാന്തായ അവസ്ഥ, നിയന്ത്രണം വിട്ട് പെരുമാറും!! തന്നെ ഏറ്റവും ഉപദ്രവിച്ചത് ശരണ്യയാണെന്ന സ്പാ കൂട്ടബലാത്സം​ഗ കേസിലെ ഇരയുടെ മൊഴി ശരിവച്ച് പോലീസും
16 Oct 2026
BREAKING NEWS
വാഴ നനഞ്ഞപ്പോൾ ആ കൂടെ ചീരയും നനച്ച് ഇതരസംസ്ഥാന തൊഴിലാളികൾ!!, ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ ജീവനക്കാർ നൽകിയത് സ്വകാര്യ അക്കൗണ്ടുകളുടെ ക്യുആർ കോഡ് സ്കാനർ, പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഏഴ് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്, കേസെടുത്തിരിക്കുന്നത് ഉത്തർപ്രദേശ് സ്വദേശികൾക്കെതിരെ, കണ്ടെത്ത...
16 Oct 2026
BREAKING NEWS
അമേരിക്കയും പാകിസ്താനും തമ്മിൽ യുദ്ധമുണ്ടായാൽ ഞാൻ പാകിസ്താനൊപ്പം നിൽക്കും, അത് നമ്മുടെ അയൽരാജ്യമാണ്, വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനോട് ബി.ജെ.പി നേതാക്കൾക്ക് ഇത്രയേറെ സ്നേഹമുണ്ടോയെന്ന് പ്രതിപക്ഷം
16 Oct 2026