Tag: world

കടല്‍ക്കൊലകേസ്: ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അന്താരാഷ്ട്ര കോടതി

ന്യൂഡല്‍ഹി: കേരളതീരത്ത് 2012-ല്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ അന്താരാഷ്ട്ര കോടതി വിധിപ്രഖ്യാപിച്ചു. സംഭവത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വിധിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ അടക്കമുള്ള ജീവനക്കാര്‍ മുഖേന ഇന്ത്യയ്ക്കുണ്ടായ ജീവനാശം, വസ്തുവകകള്‍ക്ക് സംഭവിച്ച നഷ്ടം,...

യുഎസ് -ചൈന യുദ്ധം; മാധ്യമങ്ങളോടും ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് ചൈനീസ് ഭരണകൂടം

ബെയ്ജിങ് : ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നാല് യുഎസ് മാധ്യമങ്ങളോടു ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് ചൈനീസ് ഭരണകൂടം. ഏഴു ദിവസത്തിനകം വിവരങ്ങള്‍ കൈമാറണമെന്നാണു നിര്‍ദേശം. അസോസ്യേറ്റഡ് പ്രസ്, യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷനല്‍, സിബിഎസ്, എന്‍പിആര്‍ എന്നീ മാധ്യമ സ്ഥാപനങ്ങളോടാണു ചൈന വിവരങ്ങള്‍ ആവശ്യപ്പെട്ടത്....

ആപ്പുകള്‍ നിരോധിച്ചതില്‍ പ്രതികരണവുമായി ചൈന

ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയോട് ശക്തമായി പ്രതികരിച്ച് ചൈന. ഇന്ത്യയുടെ നടപടിയിൽ കടുത്ത ഉത്‌കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. ചൈനീസ് ബിസിനസുകൾ പിന്തുണയക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയാണ്...

ചൈനയിൽ പുതിയ വൈറസിനെ കണ്ടെത്തി; മനുഷ്യനിലേക്ക് അതിവേഗം പടരും

ചൈനയിൽ അതിവ്യാപന സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തി. മനുഷ്യനിലേക്ക് അതിവേഗം പടരുന്ന വൈറസിനെ കണ്ടെത്തിയത് പന്നികളിലാണ്. മുൻകരുതൽ ഇല്ലെങ്കിൽ രോഗാണു ലോകമെങ്ങും പടർന്നേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. 2009 ൽ ലോകത്ത് പടർന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതൽ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും...

തന്ത്രപരമായ നീക്കവുമായി ഇന്ത്യ; ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം നിര്‍മിച്ച നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയേണ്ടി വരും

ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌കരിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി അധികാരം നിലനിര്‍ത്താനുള്ള പെടാപാടില്‍. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉയരുന്ന കടുത്ത വിമര്‍ശനമാണ് ഒലിക്കു തലവേദനയായിരിക്കുന്നത്. പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ എതിരാളി പി.കെ.ദഹല്‍ (പ്രചണ്ഡ), ഒലിക്കെതിരെ...

കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങള്‍ കൂടി ; ലക്ഷണങ്ങളുടെ എണ്ണം 12 ആയി

ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി. മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്‍ത്ത...

കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു

വാഷിങ്ടന്‍: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. ആകെ രോഗികള്‍ 1,00,65,257. 24 മണിക്കൂറിനിടെ 1.66 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ രോഗികള്‍ യുഎസിലാണ്. 26 ലക്ഷത്തിനടുത്ത്. ഇന്ത്യയുള്‍പ്പടെ നാലുരാജ്യങ്ങളില്‍ അഞ്ചുലക്ഷത്തിലധികം രോഗികള്‍. ബ്രസീലില്‍ 33,631 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു....

ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള ഇരുപത്തെട്ടുകാരിക്ക് രണ്ട് ഗര്‍ഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികള്‍; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള ഇരുപത്തെട്ടുകാരിക്ക് ഓരോ ഗര്‍ഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികള്‍. എസെക്‌സിലെ ബ്രെയിന്‍ട്രീയില്‍ താമസിക്കുന്ന കെല്ലി ഫെയര്‍ഹസ്റ്റിനാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ ഗര്‍ഭധാരണം സംഭവിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ളതാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗര്‍ഭിണിയായി 12 ആഴ്ചകള്‍ പിന്നിട്ടതിനെ തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് തനിക്ക് ഇരട്ട...
Advertismentspot_img

Most Popular

G-8R01BE49R7