ചൈനയിൽ പുതിയ വൈറസിനെ കണ്ടെത്തി; മനുഷ്യനിലേക്ക് അതിവേഗം പടരും

ചൈനയിൽ അതിവ്യാപന സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തി. മനുഷ്യനിലേക്ക് അതിവേഗം പടരുന്ന വൈറസിനെ കണ്ടെത്തിയത് പന്നികളിലാണ്. മുൻകരുതൽ ഇല്ലെങ്കിൽ രോഗാണു ലോകമെങ്ങും പടർന്നേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി.

2009 ൽ ലോകത്ത് പടർന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതൽ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നൽകില്ലെന്നും ഗവേഷകർ പറയുന്നു.

കൊവിഡ് വ്യാപനം ലോകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വൈറസ് കണ്ടുപിടിച്ചിരിക്കുന്നത്. കൊവിഡിന്റെ ഉറവിടവും ചൈനയായിരുന്നു.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular