Tag: world

മൂക്കിൽ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിനുമായി ചൈന; പരീക്ഷണത്തിന് ചൈന

കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിൻ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും. സിയാമെൻ സർവകലാശാല, ഹോങ്കോങ് സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവർ ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ നൂറ് പേരിലാണ് പരീക്ഷണം....

ഒരു രോഗിയിൽ നിന്ന് കോവിഡ് പടർന്നത് 45 പേർക്ക്; എങ്ങനെയെന്ന് അറിയേണ്ടേ?

അബുദാബി : യുഎഇയിൽ ഒരു കോവിഡ് 19 രോഗിയിൽ നിന്നും രോഗം പടർന്നത് മൂന്നു കുടുംബത്തിലെ 45 പേർക്ക്. ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കോവിഡ് പോസിറ്റീവ് ആയ വ്യക്തി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുകൾ അനുസരിക്കാതിരുന്നതുമാണ് രോഗം ഇത്രയും പേരിലേക്ക്...

പരീക്ഷണം നിർത്തിയത് താൽക്കാലികം മാത്രം; വിശദീകരണവുമായി ആസ്ട്ര സെനക

ലണ്ടൻ: യു‌കെയിൽ പരീക്ഷിച്ചയാളിൽ പ്രതികൂല പ്രതികരണമുണ്ടായതിനെത്തുടർന്ന് ആസ്ട്ര സെനകയും ഓക്സ്ഫഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത കോവിഡ് വാക്സീൻ പരീക്ഷണം നിർത്തിവച്ചു. ‘വിശദീകരിക്കാനാകാത്ത അസുഖത്തിന്റെ’ ഒരു ‘പതിവ്’ താൽക്കാലിക വിരാമമായാണ് ആസ്ട്ര സെനക ഇതിനെ വിശേഷിപ്പിച്ചത്. വാക്സീൻ പരീക്ഷണങ്ങളുടെ ഫലം ലോകമെമ്പാടും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് ഈ സംഭവം....

ശുഭവാർത്ത! റഷ്യയിൽ സ്പുട്നിക് വാസ്കീൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി

റഷ്യയുടെ ഗമാലേയ നാഷണൽ റിസേർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും (ആർ‌ഡി‌എഫ്) വികസിപ്പിച്ചെടുത്ത കോവിഡ് -19 നെതിരായ സ്പുട്നിക് 5 വാക്‌സീന്റെ ആദ്യ ബാച്ച് പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സീന്റെ പ്രാദേശിക വിതരണം ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യ...

രോഗ പ്രതിരോധ ലക്ഷണങ്ങൾ, പാർശ്വഫലങ്ങളില്ല; റഷ്യന്‍ വാക്‌സീന്‍ ഫലപ്രദമെന്ന് റിപ്പോർട്ട്

മോസ്കോ റഷ്യ വികസിപ്പിച്ച കോവിഡ് വാക്സീൻ ‘സ്പുട്നിക് 5’ ഫലപ്രദമെന്ന് റിപ്പോർട്ട്. വാക്സീൻ കുത്തിവച്ചവരിൽ രോഗപ്രതിരോധ ലക്ഷണങ്ങൾ കാണിച്ചെന്ന് മെഡിക്കൽ ജേണലായ ദ് ലാൻസെറ്റിൽ റഷ്യൻ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കുത്തിവയ്പ് എടുത്തവർക്ക് പാർശ്വഫലങ്ങളുമില്ല. കഴിഞ്ഞ മാസമാണ് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീൻ...

ചൈനീസ് ഭീഷണി വേണ്ട, യുദ്ധത്തിനും മടിക്കില്ല

ഹോങ്കോങ് : ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പൽ യുഎസ്എസ് ഹാൽസീ ഞായറാഴ്ച തയ്‌വാൻ കടലിടുക്കിലൂടെ സഞ്ചരിച്ചപ്പോൾ അമേരിക്ക ‌വ്യക്തമാക്കിയത് തങ്ങൾ തയ്‌വാനൊപ്പംതന്നെ എന്നാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടാംവട്ടമാണ് ചൈനയുടെ മുഖത്തടിക്കുംപോലെ ഹാൽസീ തയ്‌വാൻ കടലിടുക്കിലെത്തിയത്. തയ്‌വാന്റെ പേരിലുള്ള ചൈനയുടെ വിരട്ടലുകൾക്കു പുല്ലുവിലയാണ് തങ്ങൾ കൊടുക്കുന്നതെന്നും വേണ്ടിവന്നാൽ...

തേനീച്ചകളിലെ വിഷം സ്തനാര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി പഠനം

ഓസ്‌ട്രേലിയ: ശസ്ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി ചികിത്സകളാണ് ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദത്തിന് നിലവിലുള്ളത്. ഇതിനിടെ, തേനീച്ചകളിലെ വിഷം സ്തനാര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി പഠനം. തേനീച്ചയില്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന മിലിറ്റിന്‍ കൃത്രിമമായി പരീക്ഷണശാലകളില്‍ നിര്‍മിക്കാം. തേനീച്ചയുടെ വിഷം മെലനോമ ഉള്‍പ്പെടെ മറ്റു കാന്‍സറുകള്‍ക്കെതിരേയും ഫലപ്രദമാണെന്ന് നേരത്തേ തെളിഞ്ഞതാണ്. പഠനം നേച്ചര്‍...

നവല്‍നിയ്ക്ക് നല്‍കിയ വിഷം നാഡികളെ തളര്‍ത്തുന്ന നൊവിചോക്; നടന്നത് വധശ്രമം

മോസ്‌കോ : റഷ്യയിലെ പ്രതിപക്ഷത്തിന്റെ ഏറ്റവും കരുത്തനായ നേതാവ് അലക്‌സി നവല്‍നിയ്ക്ക് (44) നല്‍കിയ വിഷം നാഡികളെ തളര്‍ത്തുന്ന നൊവിചോക് എന്ന മാരക കെമിക്കല്‍ ഏജന്റെന്ന് സ്ഥിരീകരിച്ച് ജര്‍മനി. നവല്‍നിയെ ഇപ്പോള്‍ ചികിത്സിക്കുന്ന ബര്‍ലിനിലെ ആശുപത്രി അധികൃതരാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്....
Advertismentspot_img

Most Popular

G-8R01BE49R7