ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ അടുത്ത തരംഗത്തിന് സാധ്യതയേറിയിരിക്കേ മറ്റൊരു ആഗോള ലോക്ഡൗണ്‍ തടയുന്നതിന് അടിയന്തിര കോവിഡ് പ്രതിരോധ നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു നിര്‍ണായക സന്ധിയിലാണ് ലോകമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രെയേസുസ് പറഞ്ഞു.
വരും...
ലണ്ടൻ : അസ്ട്രാസെനകയുമായി ചേർന്ന് ഓക്സഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് സാധ്യത വാക്സീന്റെ ആദ്യ ബാച്ച് തയാറായതായി റിപ്പോർട്ട്. ലണ്ടനിലെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാരനെ ഉദ്ധരിച്ച് ‘ദ് സൺ’ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നവംബർ ആദ്യവാരത്തിൽ വാക്സീൻ നൽകാനുള്ള തയാറാടെുപ്പ് നടത്താൻ ആശുപത്രിക്കു...
സോള്‍: സാംസങ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ (78) അന്തരിച്ചു.ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങിനെ ആഗോള ടെക് ഭീമനാക്കി മാറ്റിയ ലീ 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
പ്രാദേശിക ബിസിനസില്‍ നിന്നാണ് സാംസങിനെ ലീ ലോകത്തിലെ വന്‍കിട ഇല്ക്ട്രോണിക്സ് നിര്‍മാതാക്കളാക്കി മാറ്റിയത്....
ബെയ്ജിങ്: ക്വിങ്‌ഡോയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിനു മുകളില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതായി ചൈന.ശീതീകരിച്ച മത്സ്യപായ്ക്കറ്റിനു മുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതെ സമയം ഭക്ഷണ പായ്ക്കറ്റ് എവിടെനിന്നാണ് എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ഇത്തരം ഭക്ഷണപ്പൊതികളുമായി സമ്പര്‍ക്കം ഉണ്ടാകുന്നത് രോഗവ്യാപനത്തിനു കാരണമാകുമെന്ന്...
തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചികിത്സയിലായിരുന്നു. ഇപ്പോഴിതാ രോഗം ഭേദമായി വീണ്ടും പ്രചാരണ രംഗത്ത് സജീവമായിരിക്കുകയുമാണ്.
'താന്‍ ഇപ്പോള്‍ കൂടുതല്‍ ആരോഗ്യവാനായിരിക്കുന്നു' എന്നാണ് ട്രംപ് ജനങ്ങളോടായി പറഞ്ഞത്. റാലിയില്‍ ഏറ്റവും ശ്രദ്ധേയമായത് ട്രംപിന്റെ ഡാന്‍സാണ്. സ്പീക്കറുകളില്‍ ഉയര്‍ന്ന...
കോവിഡ് 19 ഭയക്കേണ്ട ഒന്നല്ലെന്നും ജലദോഷപ്പനി പോലെയോ ഉള്ളൂവെന്നുമുള്ള ഡോണൾഡ് ട്രംപിന്റെ വാക്കുകൾക്കെതിരെ സമൂഹ മാധ്യമങ്ങൾ നടപടിക്കൊരുങ്ങുന്നു. തെറ്റിദ്ധാരണ പരത്തുന്നതാണ് ട്രംപിന്റെ വാക്കുകളെന്നും ലോകം മുഴുവൻ മഹാമാരിയോട് പോരാടുമ്പോൾ ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്നും ട്വിറ്ററും ഫെയ്സ്ബുക്കും വ്യക്തമാക്കുന്നു. ഫെയ്സ്ബുക്ക് ട്രംപിന്റെ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
ജലദോഷപ്പനി...
ന്യൂയോർക്ക് : കോവിഡ് പരിശോധനയ്ക്കിടെ സ്ത്രീയുടെ തലച്ചോറിൽനിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവന്നു. മൂക്കിൽനിന്നു സ്വാബ് ശേഖരിക്കുന്നതിനിടെ നാൽപതുകാരിയുടെ തലച്ചോറിനു ക്ഷതമേറ്റതാണ് കാരണം. അണുബാധ മൂലം സ്ത്രീ ഗുരുതരാവസ്ഥയിലായി. മുമ്പ് ഈ സ്ത്രീ തലയോട്ടിയുമായി ബന്ധപ്പെട്ട രോഗത്തിന് ചികിത്സ തേടിയിരുന്നു.
സ്വാബ് ശേഖരിക്കുന്നതിൽ വന്ന പിഴവാണ് അപകടത്തിനു...
ടോക്കിയോ: ജപ്പാനില്‍ ഒമ്പത് പേരെ കൊലപ്പെടുത്തിയ 'ട്വിറ്റര്‍ കില്ലര്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കൊലയാളിയുടെ കുറ്റസമ്മതം. തകഹിരോ ഷിറെയ്ഷി (29)ആണ് കുറ്റം സമ്മതിച്ചത്. ആത്മഹത്യ പ്രവണതയുള്ളവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയിരുന്നത്. ഇരകളുടെ സമ്മതത്തോടെയായിരുന്നു കൊലപാതകങ്ങള്‍. സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ വശീകരിച്ച ശേഷമാണ് ഇയാള്‍ കൊലനടത്തിയിരുന്നത്.
മൃതദേഹങ്ങള്‍ അംഗഭംഗം വരുത്തിയ...