Tag: #vijay babu

വിജയ് ബാബുവിനെതിരെ വീണ്ടും മീ ടു ആരോപണം:’അപമര്യാദയായി പെരുമാറി,പുറത്ത് പറയാതിരിക്കാന്‍ നിർബന്ധിച്ചു

കൊച്ചി: നിര്‍മാതാവും നടനുമായി വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗിക പീഡനാരോപണം. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കെത്തിയപ്പോള്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായാണ് മറ്റൊരു യുവതി രംഗത്തെത്തിയിരിക്കുന്നത്. ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയുന്ന വുമണ്‍ എഗെയ്ന്‍സ്റ്റ് ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2021 നവംബര്‍ മാസത്തിലാണ്...

എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചെന്നും പൊലീസ്

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും നടനും നിർമാതാവുമായ വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കോടതി ഇന്നുതന്നെ ഇതു പരിഗണിച്ചേക്കും. പരാതിക്കാരി നൽകിയ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. കേസിൽ ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി...

വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടാൻ നീക്കം

കൊച്ചി: പീഡനക്കേസ് പ്രതിയായ നിർമാതാവ് വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടാൻ പൊലീസ് നീക്കം. പാസ്പോർട്ട് കണ്ടു കെട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. നിലവിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബു രാജ്യം വിട്ടില്ലെങ്കിൽ അതിനുള്ള ശ്രമം തടയുകയാണ് പൊലീസിന്റെ ലക്ഷ്യം. നേരത്തെ വിജയ് ബാബുവിനെതിരെ...

വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു; മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി

കൊച്ചി: യുവ നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നിര്‍മാതാവ് വിജയ് ബാബുവിനെതിരെ കുരുക്കു മുറുകുന്നു. ബലാത്സംഗത്തിനു പുറമെ പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തിയതിനും കേസ് എടുത്തു. ഒളിവില്‍ പോയ വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം തുടങ്ങി. ലൈംഗിക പീഡനപരാതി ഉയര്‍ന്നു വന്നതിനു പിന്നാലെ പരാതിക്കാരിയല്ല...

വിജയ് ബാബു സ്ഥലത്തില്ലെന്ന് കൊച്ചി ഡിസിപി; താന്‍ ദുബായിലുണ്ടെന്ന് നടന്‍

കൊച്ചി: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും, പ്രതിസ്ഥാനത്തുള്ള നടനും ചലച്ചിത്ര നിര്‍മാതാവുമായ വിജയ് ബാബു സ്ഥലത്തില്ലെന്ന് കൊച്ചി ഡിസിപി യു.വി. കുര്യാക്കോസ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, താന്‍ ദുബായിലുണ്ടെന്ന് വിജയ് ബാബു വ്യക്തമാക്കി. ഒളിവിലാണെന്ന തരത്തില്‍...

വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത; ഗുരുതര വകുപ്പുകള്‍, ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ്‌

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ബലാത്സംഗകേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ...

തീരുമാനം മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലെന്ന് വിജയ് ബാബു

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനം മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലെന്ന് നിര്‍മാതാവ് വിജയ് ബാബു. സൂഫിയും സുജാതയും ചെറിയ സിനിമയാണ്. നിലവിലെ സാഹചര്യത്തില്‍ അതീജീവനത്തിന് വഴികളില്ലാത്തതിനാലാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും വിജയ് ബാബു പറഞ്ഞു. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം റിലീസിനൊരുങ്ങുമ്പോഴാണ് കോവിഡ് ഭീതിയെത്തുടര്‍ന്ന് തിയറ്ററുകള്‍...

കാസ്റ്റിങ് കോള്‍ വിവാദം, നിലപാടില്‍ ഉറച്ച് വിജയ് ബാബു

കൊച്ചി:'ഫ്രൈഡേ ഫിലിം ഹൗസ്' നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള പരസ്യത്തിനെതിരെയുള്ള വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ വിജയ് ബാബു രംഗത്ത്. കാസ്റ്റിംഗ് കോളില്‍ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെ കുറിച്ചാണ് എഴുതിയിരിക്കുന്നതെന്നും അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും വിജയ് ബാബു വ്യക്തമാക്കി. വിശദീകരണക്കുറിപ്പിലും കാസ്റ്റിങ് കോളിലെ വാക്യങ്ങള്‍...
Advertismentspot_img

Most Popular