കൊച്ചി: യുവ നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നിര്‍മാതാവ് വിജയ് ബാബുവിനെതിരെ കുരുക്കു മുറുകുന്നു. ബലാത്സംഗത്തിനു പുറമെ പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തിയതിനും കേസ് എടുത്തു. ഒളിവില്‍ പോയ വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം തുടങ്ങി. ലൈംഗിക പീഡനപരാതി ഉയര്‍ന്നു വന്നതിനു പിന്നാലെ പരാതിക്കാരിയല്ല താനാണ് യഥാര്‍ഥ ഇര എന്നു പറഞ്ഞാണ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്തോടെ ബലാത്സംഗത്തിനു പുറമെ പേരു വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ പരാതിക്കാരിക്കെതിരെയിട്ട വിഡിയോ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്നു നീക്കം ചെയ്ത് വിജയ് ബാബു ഒളിവില്‍ പോയി. രാജ്യം വിട്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. വൈകാതെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകരുമായി വിജയ് ബാബു ആശയ വിനിമയം നടത്തിയിട്ടുണ്ട്.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇവരുടെ വൈദ്യ പരിശോധനയും നടത്തിയിരുന്നു. പരാതിയില്‍ പ്രഥമദ്യഷ്ട്യ കഴമ്പുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണു കണക്കുകൂട്ടല്‍.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ തെളിവുമായി അതിജീവിത; ശബ്ദരേഖയുടെ പകര്‍പ്പും രേഖകളും കൈമാറി