ഉത്തർപ്രദേശിൽ മൂന്ന് ദളിത് സഹോദരിമാർക്ക് നേരേ ആസിഡ് ആക്രമണം. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി ഉറങ്ങികിടക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരേ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ 17,12, എട്ട് വയസ്സുള്ള പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോണ്ട ജില്ലയിലെ ഒരു ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹഥ്‌രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഉത്തര്‍പ്രദേശ് പോലീസ് സംസ്‌കരിച്ചതിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു. യുവതിയുടെ കുടുംബാംഗങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ടാണ് പോലീസ് ഏകപക്ഷീയമായി മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചതെന്നാണ് ആരോപണം.
മകളെ അവസാനമായി ഒരുനോക്ക് കാണാനോ സംസ്‌കാരചടങ്ങുകള്‍ നടത്താനോ...
ലഖ്നൗ: ആഗ്രയിലെ ബറോളി ആഹിർ ബ്ലോക്കിൽ അഞ്ച് വയസുകാരി പട്ടിണി കിടന്ന് മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാഗ്ല വിധിചന്ദ് ഗ്രാമത്തിൽ താമസിക്കുന്ന ഷീലാ ദേവിയുടെ മകളാണ് മരിച്ചത്. ഒരു മാസമായി ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഷീലയുടെ കുടുംബത്തിന് കഴിഞ്ഞ ഒരാഴ്ചയായി...
ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുണ്‍ (62) ആണ് മരിച്ചത്.
ജൂലൈ 18നാണ് കമല റാണി വരുണിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇന്ന് രാവിലെയാണ് മരിച്ചത്.
അതേസമയം...
കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് വാവിട്ടു കരയുന്ന മാതാപിതാക്കളുടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് യു.പിയില്‍നിന്ന് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ കനൗജിലുള്ള ആശുപത്രിയില്‍നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. എന്‍.ഡി.ടി.വിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ആശുപത്രിയില്‍നിന്ന് ചിലര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍...
ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിറ്റൈസര്‍ സ്‌പ്രെ ചെയ്ത നടപടി വിവാദത്തിലേക്ക്. വലിയ പൈപ്പുകളില്‍ സാനിറ്റൈസര്‍ സ്‌പ്രേ ചെയ്തത് കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായാണ് പരാതി.
ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് മനുഷ്യത്വ രഹിതമായ ഈ പ്രവര്‍ത്തി നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളെ റോഡില്‍...