Tag: up

ഇ.ടി.യെ യോ​ഗിയുടെ പോലീസ് തടഞ്ഞു; റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിട്ടും രക്ഷയില്ല

യു.പി പൊലീസ് തടഞ്ഞുവെച്ചെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. കാൺപൂരിൽ പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിൽ പരുക്കേറ്റവരെ കാണാനെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ടും പരുക്കേറ്റവരെ കാണാൻ പൊലീസ് അനുവദിച്ചില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് ഡൽഹിയിലേക്ക് മടങ്ങിയെന്നും ഇ.ടി മുഹമ്മദ് ബഷീർ...

യുപിയില്‍ വീണ്ടും പേരുമാറ്റം: ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്റെ പേര് അയോധ്യ എന്നാക്കി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേരും മാറ്റി. ഇനി മുതല്‍ അയോധ്യ എന്നാവും റെയില്‍വേ സ്റ്റേഷന്‍ അറിയപ്പെടുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്തത്. 2018ല്‍ ദീപാവലി ഉത്സവ...

സ്‌ഫോടക വസ്തുക്കളുമായി മലയാളികളായ രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ യുപിയിൽ അറസ്റ്റിൽ

സ്‌ഫോടക വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് മലയാളികൾ യുപിയിൽ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി അൻസാദ് ബദറുദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. സ്‌ഫോടക വസ്തുക്കൾക്ക് പുറമെ ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ...

സിദ്ധിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; യുപി സർക്കാരിന് തിരിച്ചടി

ന്യുഡല്‍ഹി: ഹത്രാസ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ സിദ്ധിഖ് കാപ്പന് സുപ്രീം കോടതി അഞ്ച് ദിവസത്തേക്ക് ജാമ്യം അനുവദിച്ചു. കേരളത്തിലെത്തി അമ്മയെ കാണുന്നതിനാണ് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇത്...

യുപിയില്‍ വാഹനാപകടം: 10 പേര്‍ കൊല്ലപ്പെട്ടു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാനിടയുണ്ട്. മൊറാദാബാദ്- ആഗ്ര ഹൈവേയില്‍ കുണ്ടാര്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടനം നടന്നത്. മൂന്നു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് മൊറാദാബാദ് പൊലീസ് എസ്എസ്പി...

യുപിയുടെ നിശ്ചലദൃശ്യത്തിന് പുരസ്‌കാരം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിന്റെ പുരസ്‌കാരം ഉത്തര്‍ പ്രദേശിന്. ത്രിപുര, ഉത്തരാഖണ്ഡ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 49 നിശ്ചല ദൃശ്യങ്ങളില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. അയോധ്യ: ഉത്തര്‍ പ്രദേശിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യമാണ് യുപിയെ...

കുട്ടികളുണ്ടാകാൻ കരൾ തിന്നണമെന്ന് ദുർമന്ത്രവാദി; ഏഴു വയസുള്ള പെൺകുട്ടിയുടെ വയർ കീറിയ നിലയിൽ; ദമ്പതികൾ അറസ്റ്റിൽ

ഉത്തര പ്രദേശിൽ പെൺകുട്ടിയുടെ കരൾ ചൂഴ്ന്നെടുത്ത് കൊലപാതകം ദമ്പതികൾ അറസ്റ്റിൽ. കുട്ടികളുണ്ടാകാൻ കരൾ തിന്നണമെന്ന ദുർമന്ത്രവാദിയുടെ ഉപദേശത്തെ തുടർന്നായിരുന്നു പണം വാങ്ങി ക്വട്ടേഷൻ ഏറ്റെടുത്ത് കൊലപാതകം. ഏഴു വയസുള്ള പെൺകുട്ടിയുടെ വയർ കീറിയ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 6 പേർ അറസ്റ്റിൽ.

ഹാഥ്റസിൽ വീണ്ടും ബലാത്സംഗം; ഇരയായത് നാല് വയസുകാരി

ലഖ്നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ വീണ്ടും പെൺകുട്ടി ബലാത്സംഗത്തിനിരയായി. ഹാഥ്റസിലെ സാസ്നി ഗ്രാമത്തിലെ നാലുവയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവും അയൽക്കാരനുമായ പ്രതിയെ അറസ്റ്റ് ചെയ്തതായി ഹാഥ്റസ് സർക്കിൾ ഓഫീസർ രുചി ഗുപ്ത അറിയിച്ചു. 19-കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ രണ്ട് ബലാത്സംഗങ്ങളാണ് ഹാഥ്റസിൽ റിപ്പോർട്ട് ചെയ്തത്....
Advertismentspot_img

Most Popular