സാൻഫ്രാൻസിസ്കോ: അയ്യായിരത്തോളം കരാർത്തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ ട്വിറ്റർ ശനിയാഴ്ച പിരിച്ചുവിട്ടു. ഇലോൺ മസ്ക് ഏറ്റെടുത്തശേഷം ട്വിറ്ററിലെ 50 ശതമാനത്തോളം ജീവനക്കാരെ കഴിഞ്ഞയാഴ്ചകളിൽ പിരിച്ചുവിട്ടിരുന്നു.
ഹാനികരമായ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനായി ജോലിക്കെടുത്തവരാണ് ഇത്തവണ പിരിച്ചുവിടപ്പെട്ട കരാർ ജീവനക്കാർ. നടപടി ട്വിറ്ററിനെ ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ കടന്നുകൂടാൻ ഇടയാക്കുമെന്ന് ജീവനക്കാർ പ്രതികരിച്ചിരുന്നു....
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ ഡല്‍ഹിയില്‍ കേസ്. കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെട്ട ട്വിറ്ററിനെതിരെ ഫയല്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്. ഐ.ടി - പോക്‌സോ നിയമങ്ങള്‍ പ്രകാരമുള്ളതാണ് പുതിയ കേസ്.
ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററും തമ്മിലെ തര്‍ക്കത്തിന് വിരാമമാകുന്നു. സര്‍ക്കാരിന്റെ ആവശ്യത്തിന് വഴങ്ങി 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി.
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ പരേഡിന്റെയും ചെങ്കോട്ടയിലെ സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷയെയും ഐക്യത്തെയും ബാധിക്കുന്ന തരത്തിലെ ഉള്ളടക്കങ്ങള്‍ പങ്കുവച്ച...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റർ അക്കൗണ്ടാണ് പുലർച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു. ക്രിപ്റ്റോ കറൻസിയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ആവശ്യപ്പെട്ടത്. അക്കൗണ്ട്...
കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ഇംഗ്ലീഷിലെ വിചിത്രമായ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത സങ്കീര്‍ണമായ വാക്കുകള്‍ ഉപയോഗിച്ച് പലപ്പോഴും അദ്ദേഹം ട്വീറ്റ് ചെയ്യാറുണ്ട്. തന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെ അനുകരിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയ്ക്ക് പ്രതികരണമായി ചെയ്ത...
സംസ്ഥാന സർക്കാർ അവതരിപ്പിച്ച കൊവിഡ് 19 സാമ്പത്തിക പാക്കേജിന് അഭിനന്ദന പ്രവാഹം. ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട, പ്രശസ്ത ട്രാവൽ, ഹോട്ടൽ ബുക്കിംഗ് സംരംഭമായ ഇക്സിഗോയുടെ സ്ഥാപകൻ അലോക് ബാജ്പേയ്, ക്രിക്കറ്റ് ചരിത്രകാരനായ അഭിഷേക് മുഖർജി, മാധ്യമപ്രവർത്തക ഗീത സേഷു തുടങ്ങിയവരടക്കമുള്ളവർ ട്വീറ്റിൽ കേരള...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അല്‍പ്പസമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലാണ് ഇക്കാര്യം പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.
'മേരേ പ്യാരേ ദേശ്‌വാസിയോ (എന്റെ പ്രിയപ്പെട്ട നാട്ടുകാരേ),
ഇന്ന് രാവിലെ പതിനൊന്നേമുക്കാല്‍ മുതല്‍ പന്ത്രണ്ട് മണി വരെ
പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ വരും.
ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യങ്ങളില്‍...