Tag: today

കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇന്ന് നടക്കും. വെള്ളിയാഴ്ചയാണ് ജെയ്റ്റ്ലിയെ ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ശസ്ത്രക്രിയ നടക്കുമെന്നായിരുന്നു നേരത്ത അറിയിച്ചത്. എന്നാല്‍ ഒരു ദിവസം ഒബ്സര്‍വേഷനില്‍ വെച്ച ശേഷം മാത്രമേ ശസ്ത്രക്രിയ നടത്താന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍...

ഐ.പി.എല്‍ പൊടിപൂരത്തിന് ഇന്ന് തുടക്കം; ആദ്യമത്സരത്തില്‍ മുംബൈയും ചെന്നൈയും തമ്മില്‍ കൊമ്പ് കോര്‍ക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം പതിപ്പിന് ഇന്ന് തുടക്കം. വാഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ആതിഥേയരായ മുംബൈയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ രണ്ടുകൂട്ടര്‍ക്കും എളുപ്പമാകില്ല. നിലവിലെ ചാമ്പ്യന്‍മാരാണ് രോഹിത്തിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈ....

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും; ആശങ്കയോടെ ബോളിവുഡ് സിനിമാ ലോകം

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജോധ്പൂര്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ മുതല്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടാം വാര്‍ഡില്‍ 106ാം നമ്പര്‍ തടവുകാരനാണ് സല്‍മാന്‍. അതേസമയം ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്. 5...

കാവേരി പ്രശ്‌നം: തമിഴ്‌നാട്ടില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദ്; സുരക്ഷ ശക്തമാക്കി

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും ഉടന്‍ രൂപീകരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും നിരവധി കര്‍ഷക സംഘടനകളുമാണ് ബന്ദിന്...

നീണ്ട ഇടവേളയ്ക്ക് ശേഷം മലാല പാക് മണ്ണില്‍ തിരിച്ചെത്തി; സുരക്ഷ ശക്തമാക്കി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ഇസ്ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ് നീണ്ട ഇടവേളയ്ക്ക് ശേഷം പാകിസ്താനില്‍ തിരിച്ചെത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി,ഉന്നമനത്തിനായി വാദിച്ചതിന് താലിബാന്‍ ഭീകരരുടെ കൈയില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ശേഷം ആദ്യമായാണ് മലാല പാകിസ്താനിലെത്തുന്നത്. പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറു...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം… കളമൊരുങ്ങുന്നത് ത്രികോണ മത്സരത്തിന്

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി ഇന്നറിയാം.കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. സിപിഐഎമ്മിന്റെ എംഎല്‍എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് വിജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ...

വയല്‍കിളികളുടെ മൂന്നാംഘട്ട സമരം ഇന്ന് ആരംഭിക്കും; പിന്തുണയുമായി നിരവധി പ്രമുഖര്‍, പ്രദേശത്ത് കനത്ത സുരക്ഷ

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, സുരേഷ് ഗോപി എംപി തുടങ്ങിയ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലെത്തും. സിപിഐഎം...

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്; ശക്തരാകാന്‍ ബി.ജെ.പി, കേരളത്തില്‍ മത്സരം എം.പി വീരേന്ദ്ര കുമാറും ബി ബാബുപ്രസാദും തമ്മില്‍

ന്യൂഡല്‍ഹി: രാജ്യസഭാസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 59 രാജ്യസഭാസീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പത്തിലധികം സീറ്റുകള്‍ നേടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതോടെ എന്‍ഡിഎയുടെ സഭയിലെ അംഗബലം ഉയരും. എന്നാല്‍, സഭയിലെ ഭൂരിപക്ഷം കിട്ടാന്‍ മുന്നണി പിന്നെയും...
Advertismentspot_img

Most Popular

G-8R01BE49R7