കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പ ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ് മൂസ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി....
തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു 11നു മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിലാണ് ഫലപ്രഖ്യാപനം.
ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലപ്രഖ്യാപനം പിന്നീടുണ്ടാകും. രാവിലെ 11 മണിക്ക് മന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം വിവിധ വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക്...
മെഗാസ്റ്റാര്‍ മമ്മൂട്ടി സുല്‍ഫത്തിന്റെ കഴുത്തില്‍ താലിചാര്‍ത്തിയിട്ട് ഇന്ന് 39 വര്‍ഷം. 1980 മെയ് 6നാണ് സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിതത്തിന്റെ ഭാഗമായത്. വിവാഹത്തിന് ശേഷമാണ് മമ്മൂട്ടി സൂപ്പര്‍താരമായത്. പിന്നീട് സിനിമകളില്‍ തിരക്കിലായെങ്കിലും കുടുംബത്തിനായി നല്ലൊരു ഭാഗം സമയം മാറ്റി വെയ്ക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.
മലയാളചലച്ചിത്രലോകത്തെ കെട്ടുറപ്പുള്ള...
ദുല്‍ഖര്‍ സല്‍മാന്റെയും അമാലിന്റെയും മകള്‍ കുഞ്ഞ് സെലിബ്രിറ്റി മറിയത്തിന് ഇന്ന് ഒന്നാം പിറന്നാള്‍. മകള്‍ക്കും ഭാര്യ അമാലിനുമൊപ്പമുളള ചിത്രം പങ്കുവച്ചാണ് ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് മകള്‍ മറിയയുടെ ചിത്രം താരം ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുന്നത്.
ഞങ്ങളുടെ ജീവിതത്തിലെ സ്‌നേഹത്തിന് എക്കാലത്തെയും സന്തോഷം നിറഞ്ഞ പിറന്നാള്‍...
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്) എന്നീ പരീക്ഷകളുടെ ഫല പ്രഖ്യാപനവും നടക്കും.
ഫലം പ്രഖ്യാപിച്ചു കഴിഞ്ഞതിന് ശേഷം പിആര്‍ഡി ലൈവ് എന്ന മൊബൈല്‍...
തിരുവനന്തപുരം: ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി ആരംഭിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിന്.
സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗങ്ങള്‍ ഒഴികെ ഒ.പികള്‍ പ്രവര്‍ത്തിക്കില്ലെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മെഡിക്കല്‍ കോളെജ്...
ന്യൂഡല്‍ഹി: ജാതി സംവരണത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ഭാരത് ബന്ദ്. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്പൂര്‍, ഭാരത്പൂര്‍ എന്നിവിടങ്ങളിലും മധ്യപ്രദേശിലെ ഭോപ്പാല്‍, ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ എന്നിവിടങ്ങളിലുമാണ് 144 ഏര്‍പ്പെടുത്തിയത്.
അഞ്ചോ അതിലധികമോ ആളുകള്‍ കൂടിനില്‍ക്കുന്നതിന്...